കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമുദായം മാറി പ്രേമം; ഗുജറാത്തില്‍ കലാപം

Google Oneindia Malayalam News

വഡോദര: വ്യത്യസ്ത സമുദായത്തിലുള്ള ചെറുപ്പക്കാരുടെ പ്രണയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കലാപത്തിലേക്ക് നീങ്ങുന്നു. ഗുജറാത്തില്‍ വഡോദര ജില്ലയിലെ ധാനിയാവി ഗ്രാമത്തിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേര്‍ പോലീസുകാരാണ്.

രണ്ട് സമുദായങ്ങളില്‍ പെട്ട ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും പ്രേമമാണ് സ്ഥലത്തെ സംഘര്‍ഷത്തിലെത്തിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ അടക്കം 24 പേരെ തടഞ്ഞുവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് 36 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

vadodara

വാളുകളും തോക്കുകളും കുറുവടികളും ഉള്‍പ്പെടെ ഇരുപത്തിനാല് ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രണ്ട് സമുദായക്കാരും തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുകയായിരുന്നത്രെ. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് തയ്യാറാണ് എന്നും എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരുതരത്തിലും ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്നും പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ഞായറാഴ്ച രാത്രിയും ഇതേച്ചൊല്ലി വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നത്രെ.

English summary
An alleged love affair has sparked communal clashes between two communities in Dhaniyavi village of Vadodara district on Monday. Nine persons including four policemen have reportedly been injured in the clashes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X