കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലവും ജിഹാദും ഒരുമിച്ച് പോകില്ല.. മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കരുതെന്നും നുസ്രത്ത് ജഹാൻ

Google Oneindia Malayalam News

ദില്ലി; 'ലവും''ജിഹാദും' ഒരുമിച്ച് പോകില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ നുസ്രത്ത് ജഹാൻ. ഇന്ത്യയിൽ മതത്തെ ഒരുരാഷ്ട്രീയ ഉപകരണമാക്കരുതെന്നും അവർ പറഞ്ഞു. തൃണമൂൽ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

പ്രണയം എന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. സ്നേഹവും ജിഹാദും ഒരുമിച്ച് പോകില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ആളുകൾ ഇതുപോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും നുസ്രത്ത് പറഞ്ഞു.ലവ് ജിഹാദ് തടയുന്നതിന് നിയമം കൊണ്ടുവരാനുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സർക്കാരുകളുടെ നീക്കത്തിന് പിന്നാലെയാണ് തൃണമൂൽ എംപിയുടെ പ്രതികരണം.

 nusrat-jahan-15

നിങ്ങൾ ആരുടെ കൂടെയായിരിക്കണമെന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. നിങ്ങൾ ജീവിക്കു, പ്രണയത്തിലായിരിക്കുകയും പരസ്പരം പ്രണയിക്കാൻ തുടങ്ങുകയും ചെയ്യുക. ദൈവത്തെ ഓർത്ത് ദയവ് ചെയ്ത് മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കരുത്, മാധ്യമപ്രവർത്തകപടെ ചോദ്യത്തിന് അവർ പറഞ്ഞു.

ഹിന്ദുവായ ബിസിനസുകാരന്‍ നിഖില്‍ ജെയിനിനെയാണ് നുസ്രത്ത് വിവാഹം ചെയ്തത്. വിവാഹശേഷം കുങ്കുമവും മംഗല്യസൂത്രവും അണിഞ്ഞ് നുസ്രത് ജഹാന്‍ പാര്‍ലമെന്‍റിലെത്തിയത് ഇസ്ലാമിക ആചാരത്തിന് എതിരാണെന്ന് ചിലർ വിമർശനം ഉയർത്തിയിരുന്നു. ഇതരമതസ്ഥനെ വിവാഹം കഴിച്ചതിനും ഇസ്ലാമിക ആചാരത്തിന് വിരുദ്ധമായി പെരുമാറിയതിനും നുസ്രത്തിനെതിരെ ബംഗാളിലെ മത നേതാക്കൾ ഫത്വ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളുന്ന സമീപനമാണ് നുസ്രത്ത് സ്വീകരിച്ചത്.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധംജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

'ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും,ഗണേഷ് കുമാറിനെ ചോദ്യം ചെയ്യണം';ചാമക്കാല'ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും,ഗണേഷ് കുമാറിനെ ചോദ്യം ചെയ്യണം';ചാമക്കാല

വെള്ളിമൂങ്ങയിലെ ജോസിനായി അനുകരിച്ചത് എംബി രാജേഷിനെയെന്ന് ടിനി ടോം, രാജേഷിന്റെ പ്രതികരണംവെള്ളിമൂങ്ങയിലെ ജോസിനായി അനുകരിച്ചത് എംബി രാജേഷിനെയെന്ന് ടിനി ടോം, രാജേഷിന്റെ പ്രതികരണം

Recommended Video

cmsvideo
ഇസ്ലാമിനെ കുറിച്ച്‌ അറിയുന്നത് ലൗ ജിഹാദിലേക്ക് നയിക്കുമെന്ന് RSS നേതാവ് | Oneindia Malayalam

English summary
Love and jihad will not go together .. Nusrat Jahan says religion should not be used as a political tool
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X