Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്നേഹം വിജയിച്ചു, വെറുപ്പിനെ തുടച്ച് നീക്കി', സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ വേദിയിൽ രാഹുൽ ഗാന്ധി

ബെംഗളൂരു: കര്‍ണാടകത്തില്‍ സ്‌നേഹം വിജയിച്ചുവെന്നും വെറുപ്പിനെ തുടച്ചുനീക്കിയെന്നും രാഹുല്‍ ഗാന്ധി. സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വിജയിക്കാനുളള കാരണം പാര്‍ട്ടി പാവപ്പെട്ടവര്‍ക്കൊപ്പം നിന്നതാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് ശേഷം പല ചര്‍ച്ചകളും നടക്കുകയുണ്ടായി. കോണ്‍ഗ്രസ് എങ്ങനെ വിജയിച്ചു എന്നത് സംബന്ധിച്ച് പല തരത്തിലുളള വിശകലനങ്ങളും വന്നു. താന്‍ പറയാനാഗ്രഹിക്കുന്നത് കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണം തങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമൊപ്പം നിന്നത് കൊണ്ടാണ് എന്നാണ്, രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Rahul Gandhi at karnataka

തങ്ങള്‍ക്കൊപ്പം സാധാരണക്കാരായ ജനങ്ങളുണ്ടായിരുന്നു, സത്യമുണ്ടായിരുന്നു. അതേസമയം ബിജെപിക്കൊപ്പമുണ്ടായിരുന്നത് പണവും പോലീസും മറ്റെല്ലാമായിരുന്നു. എന്നാല്‍ കര്‍ണാടകത്തിലെ ജനം ആ ശക്തികളെയെല്ലാം പരാജയപ്പെടുത്തി, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 5 വാഗ്ദാനങ്ങളാണ് കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയത്. അവയെല്ലാം നടപ്പിലാക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഞങ്ങള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാറില്ല. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും. ഒന്നുരണ്ട് മണിക്കൂറുകള്‍ക്കുളളില്‍ കര്‍ണാടക മന്ത്രിസഭയുടെ ആദ്യത്തെ യോഗം ചേരും. ഈ യോഗത്തില്‍ തന്നെ 5 വാഗ്ദാനങ്ങളും നടപ്പിലാക്കും. ഗൃഹ ജ്യോതി, ഗൃഹ ലക്ഷ്മി, അന്ന ഭാഗ്യ, യുവ നിധി, ശക്തി എന്നീ പദ്ധതികള്‍ നടപ്പിലാക്കും എന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം.

Rahul Gandhi at karnataka

ഗൃഹ ജ്യോതി-എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ഗൃഹ ലക്ഷ്മി- എല്ലാ വീടുകളിലേയും കുടുംബനാഥയായ സ്ത്രീക്ക് 2000 രൂപ മാസ ധനസഹായം, അന്ന ഭാഗ്യ- ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി സൗജന്യം, യുവനിധി- 18-25 വയസ്സിനിടയില്‍ പ്രായമുളള ബിരുദധാരികളായ തൊഴില്‍രഹിതര്‍ക്ക് മാസം 3000 രൂപയും ഡിപ്ലോമയുളള തൊഴില്‍രഹിതര്‍ക്ക് 1500 രൂപയും സഹായം, ശക്തി- പൊതുവാഹനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നിവയാണ് 5 വാഗ്ദാനങ്ങള്‍.

karnataka cm swearing in

കര്‍ണാടകത്തിലേക്ക് ജനങ്ങളുടെ സര്‍ക്കാരാണ്. അഴിമതി മുക്തമായ ഒരു സര്‍ക്കാരായിക്കും കര്‍ണാടകത്തിലേത് എന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. തുടര്‍ന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ പുതിയ മന്ത്രിമാരെ അഭിനന്ദിക്കുകയും ഗാന്ധി കുടുംബത്തിന് നന്ദി പറയുകയും ചെയ്തു. കോണ്‍ഗ്രസ് പറഞ്ഞത് കര്‍ണാടകത്തില്‍ നടപ്പാക്കും. സിദ്ധരാമയ്യയും ഗാന്ധി കുടുംബത്തിന് നന്ദി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയോട് കൂടിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+