'ലൗ ജിഹാദും മതപരിവർത്തനവും പ്രത്യേകം ശ്രദ്ധിക്കണം'; പ്രവർത്തകരോട് മോഹൻ ഭാഗവത്
ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ മതപരിവർത്തനവും 'ലൗ ജിഹാദ്' വിഷയവും പ്രധാന ചർച്ചയാക്കാൻ ആർ എസ് എസ്. പ്രവർത്തകർ ഈ വിഷയങ്ങൾ അതീവ ശ്രദ്ധയോടെ പരിഗണിക്കണമെന്ന് ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് പറഞ്ഞു. ഗ്രാമീണ മേഖലകളിലും ദേശവിരുദ്ധ ഘടകങ്ങളുള്ള പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹിന്ദു സമൂഹത്തിന്റെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും ഭാഗവത് പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ലഖ്നൗവിൽ ചേർന്ന പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.
'മതപരിവർത്തനം ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ആഴത്തിൽ നടക്കുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ദേശവിരുദ്ധരും സാമൂഹിക വിരുദ്ധരും സജീവമായ മേഖലകളിൽ നമ്മൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്', യോഗത്തിൽ ഭാഗവത് പറഞ്ഞു.

മറ്റ് മതവിഭാഗങ്ങൾക്കിടയിൽ ശക്തമായ പ്രവർത്തനം കാഴ്ചവെയ്ക്കണമെന്നും യോഗത്തിൽ ഭാഗവത് പ്രവർത്തകരോട് നിർദ്ദേശിച്ചു. 'സിഖ്, മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ പ്രവർത്തിക്കണം. പള്ളികളിലും മസ്ജിദുകളിലും ഗുരുദ്വാരകളിലും പോയി അവിടെയുള്ള ആളുകളുമായി ബന്ധപ്പെടണം. ദളിത് വിഭാഗങ്ങൾക്കിടയിലും പ്രവർത്തകർ ഇറങ്ങിച്ചെല്ലണം.
ദളിത് ആധിപത്യമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശാഖകൾ സംഘടിപ്പിക്കണം, ക്യാമ്പുകൾ സ്ഥാപിക്കണം. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കണ്ടെത്താനും ഇടപെടലുകൾ ഉണ്ടാകണം.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ദളിത് വിഭാഗങ്ങൾക്ക് ഉറപ്പാക്കണം', ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ത്രീകൾക്കായി പ്രത്യേക കൺവൻഷനുകൾ നടത്താനും ഭാഗവത് നിർദ്ദേശിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications