Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയ്ക്ക് പിന്നാലെ മധ്യപ്രദേശും; നിർബന്ധിത മതപരിവർത്തനത്തിന് 5 വർഷം തടവ്, ബിൽ പാസാക്കി

ഭോപ്പാൽ; ഉത്തർപ്രദേശ് സർക്കാരിന് സമാനമായി മതപരിവർത്തനത്തിനെതിരായ ബില്ല് പാസാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷനായ പ്രത്യേക മന്ത്രിസഭയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ലിന് നിയമസഭയുടെ അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും

Shivraj Singh Chouhan

'നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാൽ ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും കുറഞ്ഞത് 25,000 രൂപ പിഴയുമാണ്. പ്രായപൂർത്തിയാകാത്ത, സ്ത്രീ അല്ലെങ്കിൽ പട്ടികജാതിയിൽ നിന്നുള്ള ഒരാളെ നിർബന്ധമായി പരിവർത്തനം ചെയ്താൽ കുറഞ്ഞത് 50,000 രൂപ പിഴയോടെ 2-10 വർഷം വരെ തടവുശിക്ഷ ലഭിക്കും' മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

മിശ്ര വിവാഹിതരാകുന്നവര്‍ വിവാഹത്തിന് കുറഞ്ഞത് ഒരുമാസം മുന്‍പ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ നൽകിയെങ്കിൽ മതംമാറ്റം ഉഭയകക്ഷി സമ്മതത്തോടെ ആണെങ്കിലും ശിക്ഷാ നടപടികൾ കൈക്കൊള്ളും.നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് 1986ല്‍ മധ്യപ്രദേശ് സംസ്ഥാനമാണ്. ഹിന്ദുവില്‍ നിന്നും ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

അതേസമയം നിയമം കാലഹരണപ്പെട്ടതാണെന്നും നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് കഴിഞ്ഞ 50 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പുതിയ നിയമം അവതരിപ്പിക്കുന്നതെന്നും ബിജെപി പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിന് മെച്ചപ്പെട്ട നിർവചനങ്ങളും ഉയർന്ന പിഴകളും ഈടാക്കേണ്ടതുണ്ട്, പ്രത്യേകിച്ച് വിവാഹത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, ബിജെപി നേതാക്കൾ പറഞ്ഞു.

അതേസമയം മധ്യപ്രദേശിന് പുറമെ ബിജെപി ഭരിക്കുന്ന അസം,കർണാടക,ഹരിയാന എന്നീ സംസ്ഥാനങ്ങൾ കൂടി നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ്.മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമാനമായ നിയമം പാസാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+