കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയ്ക്ക് പിന്നാലെ മധ്യപ്രദേശും; നിർബന്ധിത മതപരിവർത്തനത്തിന് 5 വർഷം തടവ്, ബിൽ പാസാക്കി

Google Oneindia Malayalam News

ഭോപ്പാൽ; ഉത്തർപ്രദേശ് സർക്കാരിന് സമാനമായി മതപരിവർത്തനത്തിനെതിരായ ബില്ല് പാസാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അധ്യക്ഷനായ പ്രത്യേക മന്ത്രിസഭയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്ലിന് നിയമസഭയുടെ അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കും

Shivraj Singh Chouhan

'നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാൽ ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും കുറഞ്ഞത് 25,000 രൂപ പിഴയുമാണ്. പ്രായപൂർത്തിയാകാത്ത, സ്ത്രീ അല്ലെങ്കിൽ പട്ടികജാതിയിൽ നിന്നുള്ള ഒരാളെ നിർബന്ധമായി പരിവർത്തനം ചെയ്താൽ കുറഞ്ഞത് 50,000 രൂപ പിഴയോടെ 2-10 വർഷം വരെ തടവുശിക്ഷ ലഭിക്കും' മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

മിശ്ര വിവാഹിതരാകുന്നവര്‍ വിവാഹത്തിന് കുറഞ്ഞത് ഒരുമാസം മുന്‍പ് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ നൽകിയെങ്കിൽ മതംമാറ്റം ഉഭയകക്ഷി സമ്മതത്തോടെ ആണെങ്കിലും ശിക്ഷാ നടപടികൾ കൈക്കൊള്ളും.നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനായി രാജ്യത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് 1986ല്‍ മധ്യപ്രദേശ് സംസ്ഥാനമാണ്. ഹിന്ദുവില്‍ നിന്നും ക്രിസ്തു മതത്തിലേക്കുള്ള പരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.

അതേസമയം നിയമം കാലഹരണപ്പെട്ടതാണെന്നും നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് കഴിഞ്ഞ 50 വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പുതിയ നിയമം അവതരിപ്പിക്കുന്നതെന്നും ബിജെപി പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിന് മെച്ചപ്പെട്ട നിർവചനങ്ങളും ഉയർന്ന പിഴകളും ഈടാക്കേണ്ടതുണ്ട്, പ്രത്യേകിച്ച് വിവാഹത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, ബിജെപി നേതാക്കൾ പറഞ്ഞു.

അതേസമയം മധ്യപ്രദേശിന് പുറമെ ബിജെപി ഭരിക്കുന്ന അസം,കർണാടക,ഹരിയാന എന്നീ സംസ്ഥാനങ്ങൾ കൂടി നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ്.മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമാനമായ നിയമം പാസാക്കിയിരുന്നു.

51കാരിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; ഭർത്താവ് കുറ്റം സമ്മതിച്ചെന്ന് പോലീസ്51കാരിയെ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച്; ഭർത്താവ് കുറ്റം സമ്മതിച്ചെന്ന് പോലീസ്

 'ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു'; മാലാ പാർവ്വതിയുടെ കുറിപ്പ് 'ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു'; മാലാ പാർവ്വതിയുടെ കുറിപ്പ്

കുഞ്ഞാലിക്കുട്ടി ട്രെബിള്‍ ഷൂട്ടര്‍; കേരള രാഷ്ട്രീയത്തില്‍ അനിവാര്യം, മടങ്ങിവരവ് സ്വാഗതം ചെയ്ത് ഷിബു ബേബി ജോൺകുഞ്ഞാലിക്കുട്ടി ട്രെബിള്‍ ഷൂട്ടര്‍; കേരള രാഷ്ട്രീയത്തില്‍ അനിവാര്യം, മടങ്ങിവരവ് സ്വാഗതം ചെയ്ത് ഷിബു ബേബി ജോൺ

Recommended Video

cmsvideo
Yogi Adityanath asks UP officials to stop ‘love jihad’ as police say cases rising

English summary
'Love Jihad' bill in Madhya Pradesh after UP; 5 years imprisonment for forced conversion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X