• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ലൗ ജിഹാദ് വർധിക്കുന്നു';ട്വീറ്റിൽ രേഖ ശർമ്മയ്ക്കെതിരെ വിമർശനം,പിന്നാലെ പഴയ ട്വീറ്റുകളും മുക്കി

ദില്ലി; ലൗ ജിഹാദുമായി ബന്ധപ്പെട്ട പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയും ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമയും തമ്മിൽ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായിരിക്കുന്നത്.

മഹാരാഷ്ട്രയിൽ ലൗ ജിഹാദ് കേസുകൾ വർധിക്കുന്നതായി കൂടിക്കാഴ്ചയിൽ രേഖശർമ്മ ഉന്നയിച്ചു. വ്യത്യസ്ത മതവിഭാഗത്തിലെ രണ്ട്പേർ തമ്മിലുളള വിവാഹവും ലൗ ജിഹാദും തമ്മിൽ വ്യത്യാസമുണ്ടെന്നും ഇക്കാര്യത്തിലും ശ്രദ്ധ പതിപ്പിക്കണമെന്നും രേഖ ശർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട്ചെയ്തിു. അതേസമയം വനിതാ കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ഇത് സംബന്ധിച്ച് ട്വീറ്റ് ഉണ്ടായിരുന്നു. കൊവിഡ് സെന്ററുകളും, ലൗ ജിഹാദ് കേസുകളിലെ വര്‍ധനവിനെപ്പറ്റിയുമാണ് ചര്‍ച്ച നടന്നതെന്നായിരുന്നു ട്വീറ്റ്.

ഇതോടെയാണ് നിരവധി പേർ വിമർശനം ഉയർത്തിയത്. എന്താണ് 'ലവ് ജിഹാദ്'? ഒരു വലതുപക്ഷ വർഗീയവാദിയായപ്പോൾ രേഖയുടെ ശർമ്മ എങ്ങനെയാണ് ദേശീയ വനിതാ കമ്മീഷൻ സ്ഥാനത്ത് ഇരിക്കുന്നത്. പരസ്പരംഇഷ്ടപ്പെടുന്ന രണ്ട് വ്യത്യസ്ത മതവിഭാഗത്തിലുള്ള ആളുകൾക്ക് എന്തേ വിവാഹം ചെയ്തൂടെ? വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് അവരെ നീക്കം ചെയ്യണം, ഒരാൾ കമ്മീഷന്റെ പോസ്റ്റിന് താഴെ ട്വീറ്റ് ചെയ്തു.

അതേസമയം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രേഖ ശർമ്മയുടെ പഴയ പല വിവാദ ട്വീറ്റുകളും ചിലർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അവരുടെ പഴയ പല ട്വീറ്റുകളും ഇപ്പോൾ ലഭ്യമല്ല. തന്റെ അക്കൗണ്ടിൽ സംശയകരമായ ചിലപ്രവർത്തനങ്ങൾ കണ്ടെത്തിയതായി ട്വിറ്ററിൽ നിന്ന് സന്ദേശം ലഭിച്ചതോടെ താൻ ഇന്നലെ വൈകീട്ട് മുതൽ ട്വീറ്റുകൾ പ്രൊട്ടക്റ്റ് ചെയ്ത് വച്ചിരിക്കുകയാണെ്നും തന്റെ പ്രൊഫൈൽ കുറച്ച് സമയത്തേക്ക് ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നുവെന്നും രേഖ ശർമ്മ പറഞ്ഞു.

എന്നാൽ ഇതിനെതിരേയും ചിലർ പരിഹാസം ഉയർത്തി. സ്വന്തംഭൂതകാലം മറച്ച് വെയ്ക്കുന്നതിന് വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് തന്റെ അക്കൗണ്ട് നിയന്ത്രിക്കേണ്ടി വന്നു എന്നത് ലജ്ജാകരമാണ്,വനിതാ കമ്മീഷൻ അധ്യക്ഷയുടെ അക്കൗണ്ടിൽ തെറ്റായ കാര്യങ്ങൾ ട്വിറ്റർ തന്നെ കണ്ടെത്തിയത് നാണക്കേടാണെന്നും അവർ രാജിവെയ്ക്കണമെന്നും ചിലർ വിമർശിച്ചു.

'ബാര്‍ബര്‍ ഷോപ്പ്' സംരംഭവുമായി വിജയ് യേശുദാസ്; ചോപ്പ് ഷോപ്പ് ഇനി കൊച്ചിയിലും, ഹൈ എന്‍ഡ് പ്രീമിയം

'മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനത്തിന് നേരെ ഇഷ്ടികയേറ്'; പ്രചരിക്കുന്ന വീഡിയോയുടെ സത്യം ഇതാണ്

പൃഥ്വിയുടെ 'കടുവ'യുമായുള്ള പോരാട്ടത്തിൽ സുരേഷ് ഗോപിയുടെ 'കുറുവാച്ചൻ' തോറ്റു; കോടതി വിലക്ക്

ഇതാണോ സ്വപ്ന സുരേഷ് പറഞ്ഞ ആനക്കാര്യം, ആ അലാവുദ്ദീൻ ഈ അലാവുദ്ദീനാണെന്ന് ജലീൽ

cmsvideo
  Tanishq Advertisement Cancelled After Social Media Abuse | Oneindia Malayalam

  English summary
  'Love jihad case rising'; national women commision's Rekha Sharma's tweet creats controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X