കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തില്‍ വീണ്ടും ലൗ ജിഹാദ്; ഇരകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍', കേന്ദ്രസര്‍ക്കാരിന് കത്ത്

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ വീണ്ടും ലൗ ജിഹാദ് ആരോപണം ഉയരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അടിസ്ഥാനമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. ക്രിസ്ത്യന്‍ പെണ്‍ുകുട്ടികളെ വലയിലാക്കാന്‍ സംഘടിത നീക്കം നടക്കുന്നുവെന്നാണ് ആരോപണം. കോഴിക്കോട്ടേയും ദില്ലിയിലെയും മലയാളികളായ പെണ്‍കുട്ടികളെ വലയിലാക്കാന്‍ നടത്തിയ നീക്കം സംബന്ധിച്ച പരാതികളും കമ്മീഷന്‍ കത്തില്‍ സൂചിപ്പിക്കുന്നു.

ഇക്കാര്യം ദേശീയ അന്വഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കമ്മീഷന്‍ ഭീകരപ്രവര്‍ത്തനത്തിന് മക്കളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന രക്ഷിതാക്കളുടെ പരാതി കാണാതെ പോകരുതെന്നും പറയുന്നു. നേരത്തെ കേരളത്തില്‍ ലൗ ജിഹാദ് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ലൗ ജിഹാദ് ആരോപണം ഹൈക്കോടതി തള്ളുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ......

മതംമാറ്റാന്‍ ശ്രമം

മതംമാറ്റാന്‍ ശ്രമം

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലൗ ജിഹാദ് ആരോപണത്തില്‍ കത്തയച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് ലഭിച്ച പരാതിയാണ് കത്തില്‍ പ്രധാനമായും പറയുന്നത്. മകളെ ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.

 ലൗ ജിഹാദ് വഴി

ലൗ ജിഹാദ് വഴി

സംഘടിത മതംമാറ്റത്തിന് ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായി ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പ്രസ്താനവനയില്‍ പറയുന്നു. ലൗ ജിഹാദ് വഴി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കി ഭീകര പ്രവര്‍ത്തനത്തിന് ഇരകളാക്കാനാണ് നീക്കമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

 എന്‍ഐഎ അന്വേഷിക്കണം

എന്‍ഐഎ അന്വേഷിക്കണം

തീവ്ര ഇസ്ലാമിക ചിന്താഗതിയുള്ളവര്‍ ക്രിസ്ത്യന്‍ സമുദായത്തിലുള്ളവരെയാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷ കമ്മീഷന്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയം വിഷയം ഗൗരവത്തിലെടുക്കണം. എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണം. ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ തടയണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

കോളജ് വിദ്യാര്‍ഥിനി

കോളജ് വിദ്യാര്‍ഥിനി

കോഴിക്കോട്ടെ ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു കോളജിലെ വിദ്യാർഥിനിയെ ജ്യൂസില്‍ ലഹരി കലര്‍ത്തി നല്‍കി ബലാല്‍സംഗം ചെയ്യുകയും രംഗം പകര്‍ത്തുകയും ചെയ്തുവെന്നും ഇത് കാണിച്ച ഇസ്ലാമിലേക്ക് മതം മാറാന്‍ ആവശ്യപ്പെടുന്നുവെന്നുമാണ് രക്ഷിതാവ് നല്‍കിയ പരാതി. പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്നും പരാതിയിലുണ്ടെന്ന് കമ്മീഷന്‍ കത്തില്‍ പറയുന്നു.

 മറ്റൊരു പരാതി ദില്ലിയില്‍ നിന്ന്

മറ്റൊരു പരാതി ദില്ലിയില്‍ നിന്ന്

മറ്റൊരു പരാതി ദില്ലിയില്‍ താമസിക്കുന്ന മലയാളികളായ ക്രിസ്ത്യന്‍ കുടുംബത്തിന്റേതാണ്. പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്നാണ് പരാതിയില്‍ പറയുന്നത്. ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ് ഇവരുടെ ലക്ഷ്യം. ലൈംഗിക അടിമയാക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിതാവ് പറയുന്നു.

പഴയ സംഘത്തില്‍ അഞ്ച് പേര്‍

പഴയ സംഘത്തില്‍ അഞ്ച് പേര്‍

കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാന്‍ 21 പേര്‍ പോയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് പേര്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്ന് മതംമാറിയവരാണ്. കെസിബിസി നിയമിച്ച കമ്മീഷന്റെ കണ്ടെത്തലും ന്യൂനപക്ഷ കമ്മീഷന്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2005നും 2012നുമിടയില്‍ ലൗ ജിഹാദിന്റെ മറവില്‍ 4000 പെണ്‍കുട്ടികളെ മതംമാറ്റിയെന്നാണ് കെസിബിസി കണ്ടെത്തല്‍.

മഹാരാഷ്ട്രയില്‍ സവാള കൊള്ള; അന്വേഷണം ഗുജറാത്തിലേക്ക്, ഒരു ലക്ഷം രൂപയുടെ സവാള മോഷ്ടിച്ചു

ഇറാന്‍ ഒറ്റപ്പെടുന്നു; മൂന്ന് വന്‍ശക്തികള്‍ കൂടി രംഗത്ത്, ആണവ കരാര്‍ തകരും, ഇളവുമായി ഇറാന്‍

English summary
Love Jihad In Kerala; NCM Letter to Home Minister Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X