കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ലൗ ജിഹാദ്, സര്‍ക്കാര്‍ വീഴുമോ?

Google Oneindia Malayalam News

ലഖ്‌നൊ: കണ്ടവരുണ്ടോ, ഇല്ല. കേട്ടവരുണ്ടോ, ഉണ്ട്. എന്നല്ല, കേട്ടവരേ ഉള്ളൂ. ലൗ ജിഹാദ് എന്നൊന്നില്ല എന്ന് കോടതികള്‍ തന്നെ പറഞ്ഞിട്ട് പോലും ഇതേക്കുറിച്ചുള്ള വിവാദങ്ങള്‍ തീരുന്നില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്ന ഉത്തര്‍ പ്രദേശിലാണ് ലൗ ജിഹാദിന്റെ പേരില്‍ പ്രക്ഷോഭം നടത്താന്‍ ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ വലിച്ചുതാഴെയിട്ടിട്ടേ കാര്യമുള്ളൂ എന്ന നിലപാടിലാണ് ബി ജെ പി.

വെള്ളിയാഴ്ച നടന്ന പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ലൗ ജിഹാദ് വീണ്ടും പ്രചാരണ വിഷയമാക്കാന്‍ ബി ജെ പി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഹിന്ദു പെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്‍കി മതംമാറ്റുന്നതിനെയാണ് ലൗ ജിഹാദ് എന്ന് പറയുന്നത്. ഹിന്ദു മതത്തിലെ പെണ്‍കുട്ടികള്‍ ലൗ ജിഹാദ് ഭീഷണിയിലാണ്. ലൗ ജിഹാദില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നു എന്നാണ് ആരോപണം.

bjp

കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷങ്ങളായി ലൗ ജിഹാദ് സംസ്ഥാനത്തുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് കൂടിയിരിക്കുകയാണ് - പടിഞ്ഞാറന്‍ യു പിയില്‍ നിന്നുള്ള എം എല്‍ എ പറഞ്ഞു. ശനിയാഴ്ചത്തെ യോഗത്തില്‍ ലൗ ജിഹാദ് പ്രചാരണ വിഷയമാക്കേണ്ട എന്ന നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ എടുത്തത് എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മികാന്ത് ബാജ്‌പേയ് പരോക്ഷമായി ലൗ ജിഹാദിനെ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ലൗ ജിഹാദ് എന്ന വാക്ക് നേതാക്കള്‍ ഉപയോഗിച്ചില്ല.

മുസ്ലിം യുവാക്കള്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയും മതംമാറ്റുന്നു എന്ന ആരോപണം ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ലൗ ജിഹാദില്‍ നിന്നും ഹിന്ദു പെണ്‍കുട്ടികളെ സംരക്ഷിക്കാനായി മീററ്റ് അടക്കമുള്ള ഉത്തര്‍ പ്രദേശ് നഗരങ്ങളില്‍ രാഷ്ട്രീയ സ്വയം സേവക് സംഘം രാഖി കാംപെയ്ന്‍ സംഘടിപ്പിച്ചിരുന്നു.

English summary
Love jihad in Uttar Prades is the latest strategy against Akhilesh yadav government from BJP camp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X