ലൗ ജിഹാദ് ഇല്ലെന്ന് ആര് പറഞ്ഞു; കേരളം നല്‍കിയത് 90 കേസുകള്‍, പിന്നെന്താ പിണറായി ഇങ്ങനെ?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന സംഘപരിവാര്‍ വാദങ്ങളെ പിണറായി അടക്കമുള്ളവര്‍ എതിര്‍ക്കുമ്പോഴും കേരളത്തില്‍ നിന്ന് എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുന്നത് 90 ലൗ ജിഹാദ് കേസുകളെന്ന് റിപ്പോര്‍ട്ട്. ഈ കേസുകളിലെ അന്വേഷണത്തിന് എന്‍ഐഎയുടെ സഹായം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കോട്ടയം സ്വദേശിയായ അഖില ലൗ ജിഹാദില്‍ കുരുങ്ങി ഇസ്ലാംമതത്തിലേക്ക് മാറിയെന്നാണ് കേസ്. എന്നാല്‍ ഈ കേസില്‍ ക്രൈംബ്രാഞ്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

90 കേസുകള്‍

90 കേസുകള്‍

ലൗ ജിഹാദമായി ബന്ധപ്പെട്ട് 90 കേസുകളാണ് സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയിരിക്കുന്നത്. ഈ കേസുകളിലെ അന്വേഷണത്തിന് എന്‍ഐഎയുടെ സഹായം വേണമെന്നണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

നടപടി ആരംഭിച്ചിരുന്നു

നടപടി ആരംഭിച്ചിരുന്നു

കേരളത്തിന്റെ അപേക്ഷ ലഭിച്ച എന്‍ഐഎ ഇക്കാര്യത്തില്‍ വേഗത്തിലുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ലൗജിഹാദിന്റെ പിടിയില്‍ അകപ്പെട്ട പെണ്‍കുട്ടികളുടെ മൊഴി എടുത്തിരുന്നു.

പ്രലോഭിക്കപ്പെട്ട്

പ്രലോഭിക്കപ്പെട്ട്

പാലക്കാട് നിന്നുളള ആതിര നമ്പ്യാര്‍, കാസര്‍ഗോട് ബേക്കല്‍ നിന്നുള്ള ആതിര എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മുസ്ലിം യുവാക്കളുമായി പ്രണയത്തിലാകാനും അതിലൂടെ ഇസ്ലാം മതം സ്വീകരിക്കാനും പ്രലോഭിപ്പിക്കപ്പെട്ടുവെന്ന് ഇവര്‍ മൊഴി നല്‍കി.

പോപ്പുലര്‍ ഫ്രെണ്ടും എസ്ഡിപിഐയും

പോപ്പുലര്‍ ഫ്രെണ്ടും എസ്ഡിപിഐയും

കേരളം നല്‍കിയ വിവരം അനുസരിച്ച് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ തീവ്രമുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആതിരമാരുടെ കേസില്‍ ഇടപെട്ടതായി കണ്ടെത്തി.

ഹാദിയ കേസിലും

ഹാദിയ കേസിലും

ഹാദിയ കേസിലും എസ്ഡിപിഐ ബന്ധം കണ്ടെത്തിയിരുന്നു. ഇതിന് വ്യക്തമായ തെളിവും ലഭിച്ചിരുന്നു. എന്നിട്ടും കേരളം എന്‍ഐഎ അന്വേഷണം എതിര്‍ത്തിരിക്കുകയാണ്.

നേതൃത്വം നല്‍കുന്നത് വനിത

നേതൃത്വം നല്‍കുന്നത് വനിത

ലൗ ജിഹാദിന് നേതൃത്വം നല്‍കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിത വിഭാഗം ദേശീയ പ്രസിഡന്റായ സൈനബയാണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

cmsvideo
'Love Jihad': Helpline To Save Kerala Christians | Oneindia Malayalam
ദവാ സ്‌ക്വാഡ്

ദവാ സ്‌ക്വാഡ്

ലൗ ജിഹാദിനായി തീവ്രവാദ സ്വഭാവമുള്ള ദവാ സ്‌ക്വാഡ് എന്ന സംഘടന കേരളത്തില്‍ ഊര്‍ജിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. 23 ഓളം കേസുകളില്‍ സൈനബ ഇടപെട്ടിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.


English summary
love jihad kerala give 90 cases to nia
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്