പ്രണയം ബോംബല്ല, അണുബോംബാണ്; കൊന്നത് ലക്ഷത്തിലധികം പേരെ, ഭീകരവാദികള്‍ പോലും ഞെട്ടും
പ്രണയം മൂലം കൊലപാതങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യത്തിലൊന്നും കേരളമില്ലെന്നത് മലയാളികള്‍ക്ക് ആശ്വസിക്കാന്‍ വക നല്കുന്നു.
ദില്ലി: ഇന്ത്യയില്‍ ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നത് ഭീകരവാദമോ പകര്‍ച്ച വ്യാധികളോ പ്രകൃതി ദുരന്തങ്ങളോ അല്ല. പ്രണയം... അതാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം!! പ്രശ്നമെന്ന് പറഞ്ഞാല്‍, ഇക്കാരണത്താലാണ് കൂടുതല്‍ പേര് മരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഭീകരവാദത്തേക്കാള്‍ കൂടുതല്‍ ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നത് പ്രണയമാണ്. കഴിഞ്ഞ 15 വര്‍ഷത്തെ രേഖകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രണയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

പ്രണയം കാരണം 2001നും 2015നുമിടയില്‍ കൊല്ലപ്പെട്ടത് 38585 പേരാണ്. മാത്രമല്ല, ഇക്കാലയളവില്‍ പ്രണയം കാരണമായി ആത്മഹത്യ ചെയ്തവര്‍ 79189 പേരാണെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നാമെല്ലാം ഭയത്തോടെ കേള്‍ക്കുന്ന ഭീകരവാദം കാരണമായി മരിച്ചവര്‍ പ്രണയവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ കണക്കുകമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. 2001നും 2015നുമിടയില്‍ ഭീകരവാദം മൂലം ജീവന് നഷ്ടമായത് 20000 പേര്‍ക്കാണ്. ശത്രു ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണവും ഇതില്‍പ്പെടും.

ഭീകരവാദം മൂലം മരിക്കുന്നതിനേക്കാള്‍ ആറിരട്ടി പേര് പ്രണയം മൂലം മരിക്കുന്നുണ്ടെന്ന് സാരം. മരണത്തിനും ആത്മഹത്യക്കും മാത്രമല്ല പ്രണയം മുന്നില്‍. തട്ടിക്കൊണ്ടുപോവലിന്റെ പ്രധാന കാരണവും പ്രണയമാണ്. 2.6 ലക്ഷത്തോളം പേരെ തട്ടിക്കൊണ്ടുപോവാന്‍ കാരണം പ്രണയമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രണയം മൂലം തട്ടിക്കൊണ്ടുപോയ സംഭവങ്ങളാണ് കൂടുതല്‍. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം നടക്കുന്നതിന് തൊട്ടുമുമ്പ് തട്ടിക്കൊണ്ടുപോയ സംഭവങ്ങളും ഇതില്‍പ്പെടും. കൗതുകവും നടുക്കവും വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ പ്രണയം വരുത്തിവയ്ക്കുന്ന ദുരിതങ്ങളും വിശദീകരിക്കുന്നു.

പ്രതിദിനം ഏഴ് കൊലപാതകങ്ങള്‍ പ്രണയം കാരണം നടക്കുന്നുണ്ട്. 14 ആത്മഹത്യകളും ദിനേന പ്രണയം കാരണമായി സംഭവിക്കുന്നു. 47 തട്ടിക്കൊണ്ടുപോവലുകള്‍ക്ക് കാരണവും മറ്റൊന്നല്ല. പ്രണയത്തിന്റെ അനന്തര ഫലങ്ങള്‍ ഗൗരവമേറിയതാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം.

പ്രണയം മൂലം കൊലപാതങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യത്തിലൊന്നും കേരളമില്ലെന്നത് മലയാളികള്‍ക്ക് ആശ്വസിക്കാന്‍ വക നല്കുന്നു. ആന്ധ്രപ്രദേശിലാണ് പ്രണയ കൊലപാതകങ്ങള്‍ കൂടുതല്‍ നടക്കുന്നത്.

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങള്‍ ആന്ധ്രപ്രദേശിന് പിന്നില്‍ അണിനിരക്കുന്നു. ഇത്തരം കൊലപാതകങ്ങളില്‍ പലതും ദുരഭിമാന കൊലകളുമാണ്. ഈ സംസ്ഥാനങ്ങളില്‍ 3000 ത്തിലധികം കേസുകളാണ് പ്രണയവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രണയത്തകര്‍ച്ചയില്‍ പുരുഷന്മാര് ചെയ്യുന്ന കൊപാതകങ്ങള്, വീട്ടുകാരുടെ അനുമതിയില്ലാത്തതിനാല്‍ കമിതാക്കള്‍ നടത്തുന്ന ആത്മഹത്യ, ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍, കാമുകന്റെ മറ്റൊരു പ്രണയം അറിയുമ്പോഴുള്ള പ്രതികാരം തുടങ്ങി വിവധ രൂപത്തിലാണ് പ്രണയം കുടുംബങ്ങളില്‍ ദുരിതം വിതയ്ക്കുന്നത്.

പ്രണയനൈരാശ്യം മൂലം ഏറ്റവും കൂടുതല്‍ പേര് ആത്മഹത്യ ചെയ്തത് പശ്ചിമ ബംഗാളിലാണ്. 14 വര്‍ഷത്തിനിടെ 15000 ല്‍ അധികമാളുകളാണ് ഇവിടെ ഇക്കാരണത്താല്‍ ജീവനൊടുക്കിയത്. 2001 മുതല്‍ 2015 വരെയുള്ള കണക്കാണ് പരിശോധിച്ചതെങ്കിലും ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ 2012ലെ കണക്ക് ലഭ്യമല്ല.

തമിഴ്നാടാണ് തൊട്ടുപിന്നില്‍. 15 വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ പ്രണയം മൂലം ആത്മഹത്യ ചെയ്തത് 9405 പേരാണ്. ആസാം, ആന്ധ്ര, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 5000 ത്തിലധികം ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications