കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17 വര്‍ഷം മുന്‍പ് ഒളിച്ചോടിയ കമിതാക്കള്‍ പുതിയ ഭാര്യയ്ക്കും ഭര്‍ത്താവിനുമൊപ്പം തിരിച്ചെത്തി

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോടിയ കമിതാക്കള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. തിരിച്ചെത്തിയപ്പോള്‍ അന്നത്തെ 20 കാരനായ കാമുകന് പുതിയ ഭാര്യ. കാമുകനൊപ്പം ഒളിച്ചോടിയ 20കാരിയ്ക്കും പുതിയ ഭര്‍ത്താവ്. ചില സിനിമ കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള സംഭവം നടന്നത് അഹമ്മദാബാദിലെ ഗോട്ടയില്‍.

പതിനേഴ് വര്‍ഷം മുന്‍പാണ് രണ്ട് ജാതികളില്‍പെട്ട രാധയും മാധവും (യഥാര്‍ത്ഥ പേരല്ല) ഒളിച്ചോടിയത്. കൃത്യമായി പറഞ്ഞാല്‍ 1997 ല്‍. ഒളിച്ചോടി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മാധവിന് താന്‍ ചെയ്തത് തെറ്റാണെന്ന് തോന്നി. രാധയോട് തിരികെ വീട്ടിലേയ്ക്ക് പോകാന്‍ പറഞ്ഞു. ബസിനുള്ള കാശും നല്‍കി മാധവ് മറഞ്ഞു. മാധവിനെ തേടി അലഞ്ഞ രാധയെ സഹായിച്ചത് ഒരു യുവ ജ്യോത്സ്യനായിരുന്നു.

Love

സോള പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. മൂന്ന് വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് വഴിയോരത്ത് ചായക്കട നടത്തുന്ന മാധവിനെ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴും രാധയെ വിവാഹം കഴിയ്ക്കാന്‍ മാധവ് തയ്യാറായില്ല. മാത്രമല്ല ജ്യോത്സ്യനെ വിവാഹം കഴിയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാധവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രാധ ജ്യോത്സനെ വിവാഹം കഴിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം രാധയും ഭര്‍ത്താവും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ രാധയുടെ സഹോദരന്‍ അവരെ കണ്ടു. നാട്ടിലേയ്ക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാധ അതിന് തയ്യാറായില്ല. ഒടുവില്‍ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ നാട്ടിലെത്തി. അപ്പോഴാണ് മാധവിന്റെ ബന്ധുക്കള്‍ രാധയെ കാണാനെത്തുന്നത്. മാധവിനെ രാധ കൊന്നുവെന്നും പത്ത് വര്‍ഷമായി മാധവിനെപ്പറ്റി ഒരുവിവരുമില്ലെന്നും പറഞ്ഞു. മാധവിന്റെ ബന്ധുക്കള്‍ അയാളുടെ മരണ സര്‍ട്ടിഫിക്കറ്റും നേടിയിരുന്നു.

തുടര്‍ന്ന് മാധവിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ രാധയ്‌ക്കെതിരെ പാരാതി നല്‍കി. ഇത്തവണയും രാധയ്ക്ക് തുണയായത് ഭര്‍ത്താവ് തന്നെയായിരുന്നു. ഭാവ്‌നഗറില്‍ നിന്നും മാധവിനെ അദ്ദേഹം കണ്ടെത്തി. രാധയുടെ നിരപരാധിത്വം തെളിയാന്‍ പിന്നെ അധികം വൈകിയില്ല. മാധവ് സ്റ്റേഷനിലെത്തി താന്‍ സുഖമായി കുടുംബത്തോടൊപ്പം ജീവിയ്ക്കുകയാണെന്നും രാധ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു.

English summary
Lovebirds who vanished return after 17 years, with different spouses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X