വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ കഴുത്തറത്തു, പിന്നീട് ?
റാഞ്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ കഴുത്തറത്ത് കാമുകന്‍ പ്രതികാരം തീര്‍ത്തു. പെണ്‍കുട്ടിയെ കാണാനാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ബ്ലേഡ് വെച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മാതാപിതാകളെ അറിയിച്ചതും കാമുകന്‍ തന്നെയായിരുന്നു. പിന്നീട് ബന്ധുകള്‍ ആശുപത്രിയില്‍ എത്തിയതോടെ ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു.

രണ്ട് വര്‍ഷത്തിലേറെയായി ഇവര്‍ സുഹൃത്തുകളായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മാതാപിതാകള്‍ പറയുന്നു. പല തവണ പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നതായി പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞിട്ടുണ്ട്. അത്യാഹിത നിലയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.












Click it and Unblock the Notifications