Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്പരം ചുംബിച്ച നിലയിൽ കമിതാക്കളുടെ മൃതദേഹങ്ങൾ !!! ഇരുവരും വിവാഹിതർ...

വിവാഹിതരും രക്ഷിതാക്കളും ആയെങ്കിലും പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവര്‍ക്കും കഴിയില്ലായിരുന്നു. ഇതാവാം ഒളിച്ചോടാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

ഭോപ്പാല്‍: വിവാഹിതരായ കാമുകി കാമുകന്മാര്‍ തൂങ്ങി മരിച്ച നിലയില്‍. ഭോപ്പാല്‍ സ്വദേശിയും ഒരു കുഞ്ഞിന്റെ അച്ഛനുമായ വിജയും, സുഹൃത്തിന്റെ ഭാര്യയായ കാമുകി കുസുംകിയുമാണ് തൂങ്ങി മരിച്ചത്. കുറച്ച് ദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു.

പരസ്പരം ചുംബിച്ച് നിൽക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടത്.

വിവാഹിതരായെങ്കിലും

മറ്റ് രണ്ട് പേരെ വിവാഹം കഴിച്ചെങ്കിലും രക്ഷിതാക്കളായെങ്കിലും ആയെങ്കിലും പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഇരുവര്‍ക്കും കഴിയില്ലായിരുന്നു. ഇതാവാം ഒളിച്ചോടാന്‍ കാരണമെന്ന് പോലീസ് പറയുന്നു.

ആത്മഹത്യ

കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടുകയായിരുന്നു. പിന്നീട് പരസ്പരം ചുംബിച്ച് നില്‍ക്കുന്ന വിധത്തില്‍ ഗ്രാമത്തിലെ മരത്തിന് മുകളില്‍ തൂങ്ങി മരിയ്ക്കുകയായിരുന്നു.

ദുരൂഹത

മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഒരുമിച്ച് ജീവിയ്ക്കാന്‍ കഴിയില്ലെന്ന് അറിയുന്നതിനാല്‍ ഇരുവരും ആത്മഹത്യ ചെയ്തതാവാമെന്ന് പോലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

പ്രതികരണം

ഇരുവരും കുടുംബത്തിന് മാനക്കേട് ഉണ്ടാക്കി എന്നാണ് നാട്ടുകാരുടേയും ബന്ധുക്കളുടേയും നിലപാട്.

പ്രണയത്തെ കുറിച്ച്

കുസുംകിയുടെ വീടിന് അടുത്ത് തന്നെയാണ് വിജയ് താമസിച്ചിരുന്നത്. ഇരുവരും കുടുംബ സുഹൃത്തുക്കളും ആയിരുന്നു. എന്നാൽ ഇവരുടെ പ്രണയത്തെ കുറിച്ച് ബന്ധുക്കൾക്ക് അറിവ് ഉണ്ടായിരുന്നില്ല.

പരാതി

ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയായിരുന്നു. അതിന് ഇടേയാണ് ഗ്രാമത്തിലെ മരത്തിന് മുകളിൽ ഇരുവരും തൂങ്ങി മരിച്ചത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഇരുവരും തൂങ്ങി മരിയ്ക്കുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

കൊന്നതോ...

കാമുകിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണോ എന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതിന് വേണ്ട തെളിവുകൾ ഒന്നും ലഭിച്ചില്ല.

ഞെട്ടലോടെ...

അടുത്തടുത്ത വീട്ടിലെ രണ്ട് പേരെ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് നാട്ടുകാർ. മൃതദേഹം കാണാൻ നിരവധിപ്പേർ വിജയയിടേയും കാമുകിയുടേയും വീട്ടിൽ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+