കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയും മുന്‍ കാമുകനും പരസ്യമായി അടിയോടടി

Google Oneindia Malayalam News

റാഞ്ചി: പ്രണയം പരാജയപ്പെട്ടാല്‍ വേദനയാണ്. മുന്‍ കാമുകി പുതിയ കാമുകനോടൊപ്പം പാര്‍ക്കില്‍ ഒരുമിച്ച് ഇരിക്കുന്നത് കണ്ടാല്‍ പിന്നെ പറയുകയും വേണ്ടല്ലോ. റാഞ്ചിയിലെ പ്രശസ്തമായ ഒരു പാര്‍ക്കില്‍ സംഭവിച്ചത് ഏതാണ്ട് ഇത് തന്നെയാണ്. സംഭവം ഇതിലും കുറേയധികം മുന്നോട്ട് പോയി എന്ന് മാത്രം.

ശനിയാഴ്ച വൈകുന്നേരം പാര്‍ക്കിലെത്തിയ യുവാവ് കണ്ടത് കാമുകനൊപ്പം പാര്‍ക്കില്‍ ഇരിക്കുന്ന മുന്‍കാമുകിയെ ആണ്. ദേഷ്യം വന്ന യുവാവ് മുന്‍ കാമുകിയെ വഴക്ക് പറയാനും അടിക്കാനും തുടങ്ങി. രംഗം പന്തിയല്ല എന്ന് കണ്ട കാമുകനാകട്ടെ കാമുകിയെ അടികൊള്ളാന്‍ ഒറ്റയ്ക്ക് വിട്ട് സ്ഥലത്ത് നിന്നും മുങ്ങി.

images

എന്നാല്‍ ഇതിന് ശേഷമായിരുന്നു കാമുകിയുടെ ശരിക്കുള്ള മുഖം പുറത്ത് വന്നത്. ഒറ്റയ്ക്കായി എന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി മുന്‍ കാമുകനെ തിരിച്ചടിക്കാന്‍ തുടങ്ങി. ഏകദേശം അരമണിക്കൂര്‍ നേരം ഇരുവരും തമ്മില്‍ പാര്‍ക്കില്‍ വെച്ച് പൊരിഞ്ഞ അടി നടന്നു. നാണക്കേട് തോന്നി യുവാവ് ബൈക്കുമെടുത്ത് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും പെണ്‍കുട്ടി വിട്ടില്ല.

എന്നാല്‍ നീ അങ്ങനെയങ്ങ് പോയാലോ എന്ന മട്ടിലായിരുന്നു പെണ്‍കുട്ടി. ബൈക്ക് പിടിച്ചുവെച്ചാണ് പെണ്‍കുട്ടി മുന്‍ കാമുകന്‍ രക്ഷപ്പെട്ട് പോകുന്നത് തടഞ്ഞത്. പാര്‍ക്കിലുണ്ടായിരുന്ന ആളുകള്‍ തടിച്ചുകൂടി ആശ്വസിപ്പിച്ചതിന് ശേഷമാണ് പെണ്‍കുട്ടി അവസാനം മുന്‍ കാമുകനെ പോകാന്‍ അനുവദിച്ചത്.

English summary
lovers started beating each other in public in Ranchi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X