Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം ചിലരെ സാഹസികരാക്കും മോഹന്‍ലാല്‍ പറഞ്ഞത് എത്ര ശരി, സിനിമയെ വെല്ലുന്ന ഒരു പ്രണയം

മഥുര: സിനിമയിലൊക്കെ വീട്ടുതടങ്കലിലായ നായികമാരെ നായകന്‍ അഥിസഹാസികമായി രക്ഷിയ്ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പലപ്പോഴും ഇത്തരം ഹീറോയിസം നടക്കാറില്ലെന്നായിരുന്നു വയ്പ്പ്. പക്ഷേ മഥുരയിലെ രണ്ട് കാമുകന്‍മാര്‍ കാമുകിമാരെ രക്ഷിച്ച കഥ കേട്ടാല്‍ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകര്‍ പോലും ഞെട്ടിപ്പോകും.

ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിച്ചിരുന്ന കാമുകിമാരെയാണ് ഈ കാമുകന്‍മാര്‍ രക്ഷപ്പെടുത്തിയത്. രണ്ട് മോട്ടോര്‍ സൈക്കിളുകളില്‍ ആയുധങ്ങളുമായി എത്തിയ കാമുകന്‍മാര്‍ സിനിമ സ്‌റ്റൈലില്‍ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിത്ത ശേഷം കാമുകിമാരുമായി കടന്നു കളഞ്ഞു. ഇതിനിടെ കാമുകന്‍മാര്‍ മറ്റൊരു സാഹസം കൂടി ചെയ്തു അതാണ് പൊലീസിനെ ഏറെ ചുറ്റിച്ചത്.

മഥുര നാരി നികേതനില്‍

മഥുര നാരി നികേതനില്‍

ഉത്തര്‍പ്രദശിലെ മഥുരയിലാണ് സംഭവം. സ്വാമി ഘട്ടിലുള്‌ല നാരി നികേതനില്‍ നിന്നാണ് കാമുകന്‍മാര്‍ കാമുകിമാരെ രക്ഷിച്ചത്. 22 വയസുള്ളവരാണ് കാമുകിമാര്‍. ഇവരില്‍ ഒരാള്‍ക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്

നാരി നികേതനിലെ ...

നാരി നികേതനിലെ ...

വിവിധ കേസുകളില്‍ വിചാരണ നേരിടുന്നവര്‍.അനാഥകളായ സ്ത്രീകള്‍ പെണ്‍കുട്ടികള്‍ എന്നിവരാണ ്‌നാരി നികേതനില്‍ ഉള്ളത്.

രക്ഷപ്പെടുത്തി

രക്ഷപ്പെടുത്തി

ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാമുകിമാരെ രക്ഷപ്പെടുത്തിയ കാമുകന്‍മാര്‍ അവിടെയുണ്ടായിരുന്ന മറ്റ് 17 പേരെക്കൂടി മോചിപ്പിച്ചു. പക്ഷേ രക്ഷപ്പെടുത്തിയവരില്‍ ഏറെപ്പേരും അദികം വൈകാതെ തിരിച്ചെത്തി. കാരണം ഇവര്‍ക്ക് പോകാന്‍ മറ്റ് സ്ഥലമില്ല. മര്‍ദ്ദനമേറ്റ സുരക്ഷ ജീവനക്കാരനാകട്ടേ ആശുപത്രിയില്‍ ചികിത്സയിലാണ്

മൂന്ന് പേര്‍

മൂന്ന് പേര്‍

രണ്ട് കാമുകിമാരും 17 വയസുള്ള പെണ്‍കുട്ടിയും ഇതുവരേയും ഷെല്‍ട്ടര്‍ ഹോമില്‍ തിരികെ എത്തിയിട്ടില്ല. വീട്ടുകാര്‍ കാമുകനെ വിവാഹം കഴിയ്ക്കാന്‍ സമ്മതിയ്ക്കാത്തതിനെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയാണിത്.

അന്വേഷണം

അന്വേഷണം

സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+