കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരുന്നുകളുടെ വിലനിയന്ത്രണം: മോദി സര്‍ക്കാരിന്റെ വിജയങ്ങളില്‍ ഒന്ന്! സ്റ്റന്‍ഡിനും വിലക്കുറവ്!!

  • By Desk
Google Oneindia Malayalam News

ദില്ലി: ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള സാധ്യകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ഒരുക്കിയത്. കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

മരുന്നുകളുടെ വില നിയന്ത്രണം

ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് സി, മൈഗ്രേന്‍, ഡയബറ്റിസ് എന്നിങ്ങനെ 92 രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി കുറച്ചത്. 72 മരുന്നുകളുടെ റീട്ടെയില്‍ നിരക്കും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി കുറച്ചിരുന്നു. ഒമ്പത് മരുന്നുകളുടെ വിലയും പരിഷ്കരിച്ചിരുന്നു. 2013ലെ ഡ്രഗ്സ് ഓര്‍ഡര്‍ അനുസരിച്ച് 92 മരുന്നുകളുടെ വിലയും നേരത്തെ പരിഷ്കരിച്ചിരുന്നു. എന്നാല്‍ വിലനിയന്ത്രണം ബാധകമല്ലാത്ത മരുന്നുകളുടെ വില നിര്‍മാതാക്കള്‍ പ്രതിവര്‍ഷം 10 ശതമാനം വെച്ച് വര്‍ധിപ്പിക്കാറുണ്ട്. അത്യാവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ മാത്രമാണ് ഡ്രഗ്സ് ഓര്‍ഡര്‍ 2013ല്‍ കീഴില്‍ നിയമമുള്ളത്.

03--medicines-1

ജനൗഷധി പ്രിയോജന

2018 മാര്‍ച്ച് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജനൗഷധി പരിയോജന എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിക്ക് കീഴില്‍ ​എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3214 കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. പശ്ചിമ ബംഗാള്‍, കേരളം, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3214 പ്രധാന്‍ മന്ത്രി ജനൗഷധി പ്രിയോജന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നതാണ്.

ജനൗഷധി പ്രിയോജനയുടെ പ്രൊഡക്ട് ബാസ്കറ്റില്‍ 700 ഇനം മരുന്നുകളും 154 ഇനം സര്‍ജിക്കല്‍സും ഉള്‍പ്പെടുന്നുണ്ട്. അനാല്‍ജെസിക്, ആന്റി അലര്‍ജിക്, ആന്റി ഇന്റഫെക്ടീവുകള്‍, ആന്റി ഡയബറ്റിക്, കാര്‍ഡിയോ വാസ്കുലറുകള്‍, ആന്റി കാന്‍സറുകള്‍, ഗാസ്ട്രോ- ഇന്‍ഡസ്റ്റിനല്‍ മെഡിസിനുകള്‍, ഡിയൂറെക്ടിക്സ് എന്നിവയും ഈ പദ്ധതിക്ക് കീഴില്‍ വരുന്നവയാണ്. 666 മരുന്നുകളും 81 സര്‍ജിക്കലുകളുടെ വിതരണവും ഈ പദ്ധതിയുടെ കീഴില്‍ നിലവില്‍ നടന്നുവരുന്നുണ്ട്.

tablets-60600-1536
നിയന്ത്രണം എടുത്തുമാറ്റിയ സ്റ്റെന്റുകള്‍

കൊറോണറി സ്റ്റെന്റുകളുടെ വില നിയന്ത്രിക്കുന്നതിന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ബെയര്‍ മെറ്റല്‍ സ്റ്റന്‍ഡുകളുടെ വില 7,260 രൂപയും ഡ്രഗ് എല്യൂട്ടിംഗ് സ്റ്റന്‍ഡുകളുടെ വില 29,600 രൂപയുമാക്കിക്കൊണ്ട് സര്‍ക്കാര്‍ 2017 ഫെബ്രുവരി 13ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഡബ്ല്യൂപിഐ കണക്കാക്കിയ ശേഷം ബെയര്‍ മെറ്റല്‍ സ്റ്റന്‍ഡുകളുടെ വില 7400 ആയും ഡ്രഗ് എല്യൂട്ടിംഗ് സ്റ്റന്‍ഡുകളുടെ വില 30,180 രൂപയുമായും പരിഷ്കരിച്ചിരുന്നു. 2017 ഏപ്രില്‍ ഒന്ന് മുതലാണ് ഈ വില പ്രാബല്യത്തില്‍ വന്നത്. ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് 102 സ്റ്റെന്റ് നിര്‍മാതാക്കളും ബെയര്‍ മെറ്റല്‍ സ്റ്റന്‍ഡുകള്‍ക്ക് 45,100 രൂപയും, ഡ്രഗ് എല്യൂട്ടിംഗ് സ്റ്റന്‍ഡുകള്‍ക്ക് 121,400 രൂപയുമാണ് ഈടാക്കിയിരുന്നത്. 2017-18 വാര്‍ഷിക റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. വില നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ ബെയര്‍ മെറ്റല്‍ സ്റ്റന്‍ഡുകള്‍ക്ക് 85% വിലക്കുറവും, ഡ്രഗ് എല്യൂട്ടിംഗ് സ്റ്റന്‍ഡുകള്‍ക്ക് 74% വിലക്കുറവും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വിലനിയന്ത്രണത്തോടെ 4,450 കോടി രൂപയാണ് പൊതുജനങ്ങള്‍ക്ക് ലാഭം.

മുട്ട് മാറ്റി വെക്കല്‍

കണക്ക് പ്രകാരം ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് രാജ്യത്ത് ഓരോ വര്‍ഷവും നടക്കുന്നത്. വില നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ മുട്ടിനുള്ള ചികിത്സയില്‍ 1500 കോടി രൂപയാണ് പൊതുജനങ്ങള്‍ ലാഭിക്കുന്നത്. ഇത് രാജ്യത്തെ ഓരോ പൗരനും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭ്യമാക്കുന്നു എന്നതിനുള്ള തെളിവാണ്.

English summary
The Narendra Modi government has taken bold steps to offer affordable healthcare to common people of the country. The Modi government has walked the talk of 'Affordable, Quality Healthcare for All'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X