തനിച്ച് ഭൂരിപക്ഷം കിട്ടില്ലേ?; കണക്കുകൂട്ടലുകൾ പിഴച്ച് ബിജെപി, പോളിംഗ് കണക്കിൽ നിരാശ
ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യ മൂന്ന് ഘട്ടത്തിലും പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ബി ജെ പി കേന്ദ്രനേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലും കൂടി പോളിംഗ് 3.08 ശതമാനം ആണ് ഇടിഞ്ഞത്. വോട്ടെടുപ്പ് നടന്ന 282 മണ്ഡലങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ പോളിംഗ് 65.77 ശതമാനം ആണ്. 2019 ൽ ഇത് 68.85 ശതമാനം ആയിരുന്നു.
ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പോളിംഗിൽ വലിയ കുറവ് രേഖപ്പെടുത്തിയത്. ഇതെല്ലാം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നത് പാർട്ടിയുടെ തലവേദന ഇരട്ടിയാക്കിയിട്ടുണ്ട്. ഇതോടെ 400 ന് മുകളിൽ സീറ്റെന്ന ലക്ഷ്യം ബിജെപിയ്ക്ക് നേടിയെടുക്കാൻ സാധിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. പോളിംഗ് കുറയുന്നത് തങ്ങൾക്ക് അനുകൂലമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും നാല് ഘട്ടങ്ങൾ ബാക്കിയുണ്ടെന്നിരിക്കെ അത്തരമൊരു വിലയിരുത്തലിൽ അടിസ്ഥാനമില്ലെന്നാണ് രാഷ്ട്രീട നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വോട്ടിംഗ് ശതമാനത്തിലെ കുറവിന് പല കാരണങ്ങളും ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ ഡി എ വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു പല അഭിപ്രായ സർവ്വേ ഫലങ്ങളും. അതുകൊണ്ട് തന്നെ വോട്ടർമാരെ സംബന്ധിച്ച് അവർക്ക് വോട്ട് ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടതാകാമെന്നാണ് ഒരു വിലയിരുത്തൽ. വലിയ പ്രഖ്യാപനങ്ങൾ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ സാധിച്ചില്ലെന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമ്മാണവും കാശ്മീർ വിഷയവുമെല്ലാം ഉയർത്തിക്കാട്ടിയായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ ഇക്കുറി അത്തരം വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താൻ ബി ജെ പിക്ക് ഉണ്ടായിരുന്നില്ല. ഉഷ്ണതരംഗവും പോളിംഗ് ശതമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കേരളം, സിക്കിം ,തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ.
പോളിംഗിലെ കുറവ് രാജ്യത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. അതേലമയം അത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സെൻ്റർ ഫോർ പോളിസി റിസർച്ചിലെ ഉദ്യോഗസ്ഥനായ രാഹുൽ വെർമ പറയുന്നത്. പോളിംഗ് ശതമാനം കൂടുകയോ കുറയുകയോ ചെയ്യുന്നത് ഭരണവിരുദ്ധതയുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കുന്ന ചരിത്രപരമായ യാതൊരു കണക്കുകളും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലായിടത്തും വോട്ടർമാരുടെ പോളിംഗ് കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാമിലും പശ്ചിമ ബംഗാളിലും മൂന്നാം ഘട്ടത്തിൽ യഥാക്രമം 85.5 ശതമാനവും 77.5 ശതമാനവുമായിരുന്നു പോളിംഗ്', വെർമ പറഞ്ഞു.
'തങ്ങളുടെ വാഗ്ദാനങ്ങൾ എല്ലാം തന്നെ 10 വർഷക്കാലയളവിൽ ബി ജെ പി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ട് മുമ്പത്തെപ്പോലെ വോട്ടർമാർക്കിടയിൽ ഇക്കുറി വലിയ ആവേശം ഉണ്ടായിട്ടില്ല. അതോടൊപ്പം തന്നെ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരും വോട്ട് ചെയ്യാൻ കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് എത്തിയിട്ടില്ല. കാരണം കാരണം ഭരണകക്ഷിയെ പരാജയപ്പെടുത്തുകയെന്ന് അസംഭവ്യമാണെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്', ആർ എസ് എസ് നേതാവ് പറഞ്ഞു.
അതേസമയം പോളിംഗ് കണക്കിലെ കുറവിൽ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് പ്രതിപക്ഷ പാർട്ടികൾ. ബി ജെ പിയുടെ കണക്കുകൂട്ടലുകൾ പിഴച്ചുവെന്നതിന്റ െവ്യക്തമായ സൂചനയാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്. ഓടി നടന്ന് വർഗീയതയിൽ ഊന്നിയുള്ള ബി ജെ പി പ്രചരണം അവരുടെ ഭയത്തിന്റെ തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മോദി തരംഗം ഇക്കുറി ഇല്ലെന്നത് ബി ജെ പിയും വിലയിരുത്തുന്നുണ്ട്. പല സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥി നിർണയം അടക്കമുള്ള വിഷയങ്ങൾ തിരിച്ചടിയായെന്നും കണക്ക് കൂട്ടുന്നു. എന്നിരുന്നാലും തുടർഭരണത്തിനുള്ള സാധ്യത മങ്ങിയിട്ടില്ലെന്ന് തന്നെയാണ് ഭരണപക്ഷം പുലർത്തുന്ന പ്രതീക്ഷ.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications