കേരളത്തിലേക്കാൾ ഇന്ധന വിലക്കുറവ്, അതിർത്തിയിലെ തലപ്പാടി പെട്രോൾ പമ്പിൽ തിക്കിത്തിരക്കി മലയാളികൾ
ഇന്ധനവിലയിൽ കുറവ്; തലപ്പാടിയിലെ പെട്രോൾ പമ്പിൽ വൻ ജന തിരക്ക്
ഇന്ധനവില കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ ജന തിരക്ക്. ഇവിടെ ഇന്ധനവില അയൽ സംസ്ഥാനമായ കേരളത്തേക്കാള്‍ കുറവാണ്. പെട്രോളിന് ഇവിടെ അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയുമാണ് കുറവ് ഉളളത്.

അതേസമയം, തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളും ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ഓടുന്ന ഓട്ടോറിക്ഷകളുമാണ് പ്രധാനമായും ഈ വിലക്കുറവിനെ ആശ്രയിച്ച് എത്തുന്നത്. ഈ പമ്പ് കര്‍ണാടകയുടെ ഉടമസ്ഥയിൽ ഉളളതാണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷം ആളുകളും മഞ്ചേശ്വരത്തുകാരാണ്.

എന്നാൽ, നിലവിൽ കാസര്‍കോട് ജില്ലയിൽ പെട്രോളിന് 105 രൂപയുള്ളപ്പോള്‍ ഇവിടെ 99 രൂപയാണ് വില. അതേസമയം, ഡീസലിന് 92 രൂപയുള്ളപ്പോള്‍ ഇവിടെ 84 രൂപയിലും എത്തി. ബിജെപി ഭരണം കാഴ്ച വയ്ക്കുന്ന കര്‍ണാടകയിൽ ഇത്തരത്തിലുളള നികുതി ഇളവ് കേരളത്തിന്‍റെ വടക്കേയറ്റത്തുള്ളവര്‍ക്ക് നല്ല പ്രയോജനമാണ് ചെയ്യുന്നത്.

എന്നാൽ, കുതിച്ചുയർന്ന പെട്രോൾ, ഡീസൽ വിലയിൽ കേന്ദ്രം അധിക നികുതി കുറച്ചെങ്കിലും അതിന് പിന്നാലെ വില്പന നികുതി കുറയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് കേരള സർക്കാർ. യഥാക്രമം അഞ്ച്, പത്ത് രൂപയാണ് കേന്ദ്രം കുറയ്ച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം, ബി.ജെ.പി ഭരിക്കുന്നതുൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങൾ വില്പന നികുതി കുറച്ചിരുന്നു. എന്നാൽ, നികുതി കുറച്ചാൽ സംസ്ഥാനത്തിന് വൻ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും ഇന്ധനവും മദ്യവും മാത്രമാണ് പ്രധാന വരുമാന മാർഗങ്ങളെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പെട്രോളിന് 1.08 രൂപയും ഡീസലിന് 2.37രൂപയുമാണ് കേരളം കുറയ്ക്കാൻ തയ്യാറായത്. ചില സംസ്ഥാനങ്ങൾ വില്പന നികുതി കുറച്ചെങ്കിൽ അവർ അത് കൊവിഡ് കാലത്ത് അധികം വാങ്ങിയ തുകയാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളം കൊവിഡ് കാലത്ത് അധികം തുകയൊന്നും ഇന്ധനത്തിനുമേൽ വാങ്ങിയിട്ടില്ല. മാത്രമല്ല, സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാത്ത തരത്തിൽ 30 രൂപയിലേറെ കേന്ദ്രം സ്പെഷ്യൽ ഡ്യൂട്ടി സെസ് ഉൾപെടെ വാങ്ങുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ, രാജ്യത്ത് ഏറ്റവും കൂടിയ ഇന്ധന വില രാജസ്ഥാനിലെ ഗംഗാനഗറിലാണ്. നിലവിൽ ഇവിടെ പെട്രോളിന് 116.27 രൂപയും ഡീസലിന് 100.46 രൂപയുമാണ് വില. രാജ്യത്ത് ഇന്ധന വില കുറഞ്ഞത് സാധാരണ ജനങ്ങളെ സംബന്ധിച്ച് ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വന്‍ വില കുറവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ വില ഇങ്ങനെ; ബെംഗളൂരു കർണാടക - പെട്രോൾ: : 107.62 , ഡീസൽ: : 92.02 ചെന്നൈ തമിഴ്നാട് - പെട്രോൾ: : 101.38, ഡീസൽ: : ₹91.42 ഹൈദരാബാദ് തെലങ്കാന - പെട്രോൾ: : 108.18 , ഡീസൽ: : 94.61 ചിറ്റൂർ ആന്ധ്രപ്രദേശ് - പെട്രോൾ: : 111.23, ഡീസൽ: :97.21 പുതുച്ചേരി പുതുച്ചേരി - പെട്രോൾ: : 101.93, ഡീസൽ: : 90.57 തിരുവനന്തപുരം കേരളം - പെട്രോൾ: : 106. 34, ഡീസൽ: : ₹93.46.
ഇന്ത്യയിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കും നിയമസഭാ മണ്ഡലങ്ങളിലേക്കും കഴിഞ്ഞ ദിവസം നടന്ന ഉപ തിരഞ്ഞെടുപ്പ് ഇന്ധനവില കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്ര തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Recommended Video

ഇതിന്റെ കൃതൃമായ ഉദാഹരണമായിരുന്നു തൊട്ടുപിന്നാലെ വിൽപന നികുതി കുറയ്ക്കാനുള്ള ചില സംസ്ഥാനങ്ങളുടെ തീരുമാനം. നവംബർ മൂന്നിന് രാത്രി ട്വിറ്ററിൽ ഇന്ത്യക്കാർ ചർച്ച ചെയ്ത ഏറ്റവും വിഷയം ഇതായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മികച്ച വിജയം സ്വന്തമാക്കി. എന്നാൽ, പല സംസ്ഥാനങ്ങളിലും ആശങ്കപ്പെടുത്തുന്ന തോൽവിയായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന വ്യക്തമായ സൂചനയാണ്.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications