ജിഎസ്ടി:പാചക വാതകത്തിന് വില കൂടും,സബ്സിഡി കുറയും...
ഒരു സിലിണ്ടറിന് 32 രൂപ അധികം നല്‍കേണ്ടിവരും
ദില്ലി: ജിഎസ്ടിയുടെ വരവോടു കൂടി പാചകവാതക സിലിണ്ടറിന്റെ വിലയിലും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അധിക നികുതി ഈടാക്കുമ്പോള്‍ ഓരോ പാചക വാതക സിലിണ്ടറിനും ഇപ്പോഴുള്ളതിനേക്കാള്‍ ശരാശരി 32 രൂപ അധികം നല്‍കേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാകും.സബ്സിഡിയിലും കുറവുണ്ടാകും. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറയുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ കണക്ഷന് എടുക്കുന്നുവര്ക്കും തിരിച്ചടിയാണ്. രണ്ടു വര്‍ഷത്തെ പരിശോധനക്കും ഇന്‍സ്റ്റലേഷനും ഡോക്യുമെന്റേഷനുള്ള അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജുകള്‍ക്കും നല്കുന്ന തുകയിലും വര്‍ദ്ധനവുണ്ടാകും. പാചക വാതകത്തിനെ 5 ശതമാനം ജിഎസ്ടി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ദില്ലിയടക്കമുള്ള പല സംസ്ഥാനങ്ങളും പാചകവാതകത്തിന് നികുതി നല്‍കിയിരുന്നില്ല. ചില സംസ്ഥാനങ്ങള്‍ വാറ്റ് ഇനത്തില്‍ 2 ശതമാനവും 4 ശതമാനവും നികുതി നല്‍കിയിരുന്നു.

പാചകവാതകത്തിന് ഓരോ സംസ്ഥാനങ്ങളിലുമുള്ള നികുതി വര്‍ദ്ധന ജിഎസ്ടി റേറ്റും നിലവില്‍ ഓരോ സംസ്ഥാനങ്ങളിലുമുള്ള വാറ്റ് നികുതിയും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണ്ണയിക്കുക. ഓരോ സംസ്ഥാനങ്ങളിലും നിലവിലുള്ള സബ്സിഡി നിരക്കിലും വ്യത്യാസമുണ്ടാകും. ആഗോള വിപണിയില്‍ ഉണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഓരോ മാസവും സബ്സിഡി ഇനത്തില്‍ ലഭിക്കുന്ന തുകയും വ്യത്യാസപ്പെടും.
-
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും!












Click it and Unblock the Notifications