കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി:പാചക വാതകത്തിന് വില കൂടും,സബ്‌സിഡി കുറയും...

ഒരു സിലിണ്ടറിന് 32 രൂപ അധികം നല്‍കേണ്ടിവരും

Google Oneindia Malayalam News

ദില്ലി: ജിഎസ്ടിയുടെ വരവോടു കൂടി പാചകവാതക സിലിണ്ടറിന്റെ വിലയിലും വര്‍ദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അധിക നികുതി ഈടാക്കുമ്പോള്‍ ഓരോ പാചക വാതക സിലിണ്ടറിനും ഇപ്പോഴുള്ളതിനേക്കാള്‍ ശരാശരി 32 രൂപ അധികം നല്‍കേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഓരോ സംസ്ഥാനങ്ങളിലും ഈ നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാകും.സബ്‌സിഡിയിലും കുറവുണ്ടാകും. അതേസമയം വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറയുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ കണക്ഷന്‍ എടുക്കുന്നുവര്‍ക്കും തിരിച്ചടിയാണ്. രണ്ടു വര്‍ഷത്തെ പരിശോധനക്കും ഇന്‍സ്റ്റലേഷനും ഡോക്യുമെന്റേഷനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജുകള്‍ക്കും നല്‍കുന്ന തുകയിലും വര്‍ദ്ധനവുണ്ടാകും. പാചക വാതകത്തിനെ 5 ശതമാനം ജിഎസ്ടി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ദില്ലിയടക്കമുള്ള പല സംസ്ഥാനങ്ങളും പാചകവാതകത്തിന് നികുതി നല്‍കിയിരുന്നില്ല. ചില സംസ്ഥാനങ്ങള്‍ വാറ്റ് ഇനത്തില്‍ 2 ശതമാനവും 4 ശതമാനവും നികുതി നല്‍കിയിരുന്നു.

ജിഎസ്ടി:തമിഴ്‌നാട്ടില്‍ അനിശ്ചിതകാല തിയേറ്റര്‍ സമരം, മറ്റു വഴികള്‍ തേടുമെന്ന് നിര്‍മ്മാതാക്കള്‍.. ജിഎസ്ടി:തമിഴ്‌നാട്ടില്‍ അനിശ്ചിതകാല തിയേറ്റര്‍ സമരം, മറ്റു വഴികള്‍ തേടുമെന്ന് നിര്‍മ്മാതാക്കള്‍..

lpg-cylinder

പാചകവാതകത്തിന് ഓരോ സംസ്ഥാനങ്ങളിലുമുള്ള നികുതി വര്‍ദ്ധന ജിഎസ്ടി റേറ്റും നിലവില്‍ ഓരോ സംസ്ഥാനങ്ങളിലുമുള്ള വാറ്റ് നികുതിയും തമ്മിലുള്ള വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിര്‍ണ്ണയിക്കുക. ഓരോ സംസ്ഥാനങ്ങളിലും നിലവിലുള്ള സബ്‌സിഡി നിരക്കിലും വ്യത്യാസമുണ്ടാകും. ആഗോള വിപണിയില്‍ ഉണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഓരോ മാസവും സബ്‌സിഡി ഇനത്തില്‍ ലഭിക്കുന്ന തുകയും വ്യത്യാസപ്പെടും.

English summary
Households will have to shell out up to Rs 32 more for each cooking gas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X