എല്‍പിജിയെ എല്ലാവരും കൈയൊഴിയുന്നോ? സെപ്തംബറിലും ആവശ്യകത ഇടിഞ്ഞു!

സെപ്തംബറിലും ഇന്ത്യയുടെ എല്‍പിജി ആവശ്യകത ഇടിഞ്ഞതായി പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍. അതേസമയം കഴിഞ്ഞ മാസം ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ ഉപഭോഗം വര്‍ധിച്ചു. സെപ്റ്റംബറില്‍ പെട്രോള്‍ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.21 ശതമാനം വര്‍ധിച്ച് 3.64 ദശലക്ഷം ടണ്ണിലെത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പെട്രോളിയം ഉല്‍പ്പന്നമായ ഡീസലിന്റെ വില്‍പ്പന 4.86 ശതമാനം വര്‍ധിച്ച് 7.12 ദശലക്ഷം ടണ്ണായി.

എന്നാല്‍, എല്‍പിജി ഉപഭോഗം 9.15 ശതമാനം കുറഞ്ഞ് 2.64 ദശലക്ഷം ടണ്ണായി. ഫെബ്രുവരി അവസാനം പശ്ചിമേഷ്യയില്‍ പ്രതിസന്ധി ആരംഭിച്ചതുമുതല്‍, ഇറക്കുമതി ചെയ്ത എല്‍പിജിയെയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കത്തെയും ഇന്ത്യ അമിതമായി ആശ്രയിക്കുന്നത് എല്‍പിജി ഉപഭോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എല്‍പിജി ആശ്രയത്വം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

LPG Crisis

സിറ്റി ഗ്യാസ് വിതരണക്കാര്‍ക്ക് വീടുകളിലേക്കുള്ള പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) കണക്ഷനുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ആനുകൂല്യങ്ങളും സൗകര്യമുള്ളയിടങ്ങളില്‍ എല്‍പിജി ഉപഭോക്താക്കളെ പിഎന്‍ജിയിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതില്‍ ചിലതാണ്. പ്രതിസന്ധി ഘട്ടത്തിലെ വിതരണ തടസങ്ങളും ലഭ്യതയിലെ കുറവും കാരണം സമീപ മാസങ്ങളില്‍ എല്‍പിജി ഉപഭോഗത്തിലുണ്ടായ വലിയ ഇടിവിന് ഈ നടപടികള്‍ കാരണമായിട്ടുണ്ട്.

അതിനിടെ വിമാന ഇന്ധനത്തിന്റെ ആവശ്യകതയില്‍ മാറ്റമൊന്നുമില്ലാതെ സെപ്റ്റംബറില്‍ 7,20,000 ടണ്ണായി തുടര്‍ന്നു. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ പെട്രോള്‍ ഉപഭോഗം 7 ശതമാനം വര്‍ധിച്ച് 22.67 ദശലക്ഷം ടണ്ണിലെത്തി. ഡീസല്‍ ആവശ്യകത 4.85 ശതമാനം വര്‍ധിച്ച് 47.89 ദശലക്ഷം ടണ്ണായി. എടിഎഫ് ഉപഭോഗം 0.39 ശതമാനം വര്‍ധിച്ച് 4.43 ദശലക്ഷം ടണ്ണായി.

ഈ ആറ് മാസത്തെ കാലയളവില്‍ എല്‍പിജി ഉപഭോഗം 14.93 ശതമാനം കുറഞ്ഞ് 13.79 ദശലക്ഷം ടണ്ണായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 16.28 ദശലക്ഷം ടണ്ണായിരുന്നു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ പ്രാഥമിക കണക്കുകള്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന എല്‍പിജിയെ ഇന്ത്യ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. ഇതില്‍ വലിയൊരു ഭാഗം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.

ഈ പ്രധാന കപ്പല്‍ പാതയിലുണ്ടായ തടസങ്ങളാണ് പാചകവാതകത്തിന്റെ ലഭ്യതയെ ബാധിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വിതരണവുമായി ബന്ധപ്പെട്ട പരിമിതികള്‍, ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം, പാചകത്തിനായി ഇതര ഇന്ധനമാര്‍ഗങ്ങളിലേക്ക് മാറുന്ന പ്രവണത എന്നിവ എല്‍പിജി ഉപഭോഗത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma