എല്‍പിജി പ്രതിസന്ധി നീങ്ങുന്നു..? ഫാക്ടറി പ്രവര്‍ത്തനം സാധാരണനിലയിലേക്കെന്ന് റിപ്പോര്‍ട്ട്
കേന്ദ്രസര്‍ക്കാര്‍ വാണിജ്യ എല്‍പിജി. ലഭ്യത വര്‍ധിപ്പിച്ചതോടെ രാജ്യത്തെ ഫാക്ടറികളിലെ പ്രതിസന്ധിക്ക് അയവ് വരുന്നതായി റിപ്പോര്‍ട്ട്. ഉല്‍പ്പാദന തടസ്സങ്ങള്‍ കുറയുകയും അതിഥി തൊഴിലാളികള്‍ ഫാക്ടറികളിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നതോടെ വ്യവസായ മേഖല ഉണര്‍വിന്റെ പാതയിലാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനികള്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും പാചക സഹായവും നല്‍കുന്നത് തിരിച്ചുവരവിന് വേഗം കൂട്ടി.
ഗള്‍ഫ് സംഘര്‍ഷത്തെയും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളെയും തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം, സര്‍ക്കാര്‍ കഴിഞ്ഞ വെള്ളിയാഴ്ച വാണിജ്യ എല്‍പിജി വിഹിതം 20 ശതമാനം വര്‍ധിപ്പിച്ചു. ഇത് പഴയ ലഭ്യതയുടെ 70 ശതമാനമായി. സ്റ്റീല്‍, ഓട്ടോമൊബൈല്‍സ്, ടെക്സ്റ്റൈല്‍സ്, ഡൈസ്, കെമിക്കല്‍സ്, പ്ലാസ്റ്റിക്സ് എന്നിവയെ സര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി.

ഈ മേഖലകളില്‍ എല്‍പിജി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വാണിജ്യ എല്‍പിജി ലഭ്യത മെച്ചപ്പെട്ടതായി വ്യവസായ രംഗത്തെ പ്രമുഖര്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍പ് ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ലഭ്യത മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നത് എന്നും ഇപ്പോഴത് ഒരാഴ്ചയോളമുണ്ട് എന്നും ഗോദ്റെജ് എന്റര്‍പ്രൈസസിലെ അപ്ലയന്‍സസ് ബിസിനസ് മേധാവി കമല്‍ നന്ദി പറഞ്ഞു.
- വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ
- കേന്ദ്രഫണ്ട് കേരളം കൊള്ളയടിച്ചുവെന്ന് മോദി; കേന്ദ്ര പുരസ്കാരങ്ങള്‍ നിരത്തി ഐസകിന്റെ മറുപടി
- 'എന്നാൽ സംവാദമാവാം'; സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി; തെരഞ്ഞെടുപ്പ് കളത്തിൽ തീപാറും
- പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും!
- നിയമസഭാ തിരഞ്ഞെടുപ്പ്; ഹോം വോട്ടിങ് തുടങ്ങി, നാലര ലക്ഷം വോട്ടര്‍മാര്‍, സംഘം വീട്ടിലെത്തും
തൊഴിലാളികളോ അസംസ്കൃത വസ്തുക്കളോ പ്രശ്നമല്ല, ഉത്പാദനം പൂര്‍ണ്ണ ശേഷിയില്‍ നടക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറുകിട വിതരണക്കാര്‍ക്കിടയിലെ വിതരണ തടസ്സങ്ങള്‍ കുറയുന്നതായും വലിയ നിര്‍മ്മാതാക്കള്‍ ബദല്‍ ഇന്ധനം ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതായും ഒരു ഓട്ടോമൊബൈല്‍ എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.
'നോണ്‍-ഡൊമെസ്റ്റിക് എല്‍പിജിക്കുള്ള ഉയര്‍ന്ന വിഹിതവും ഓട്ടോമൊബൈല്‍ മേഖലയെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും വലിയ സഹായമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട എല്‍പിജി ലഭ്യത മുമ്പ് തടസപ്പെട്ട പ്ലാന്റുകള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നുവെന്ന് പാര്‍ലെ പ്രോഡക്ട്സ് വൈസ് പ്രസിഡന്റ് മായങ്ക് ഷാ അറിയിച്ചു.
പാക്കേജ്ഡ് ഭക്ഷണങ്ങളും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്പനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വിതരണം സാധാരണ നിലയുടെ ഏകദേശം 60 ശതമാനം വരെയായിട്ടുണ്ട് എന്ന് ഈപാക്ക് ഡ്യൂറബിള്‍ സിഇഒ അജയ് ഡി.ഡി. സിംഗാനിയ പറയുന്നു. ഈ ആഴ്ചയോടെ ഇത് 80 ശതമാനത്തിലെത്താന്‍ സാധ്യതയുണ്ട് എന്നും സിംഗാനിയ കൂട്ടിച്ചേര്‍ത്തു.
'എല്‍പിജി ലഭ്യത ഉറപ്പാക്കാന്‍ ഇപ്പോള്‍ ദിവസേന പിന്തുടരേണ്ടി വരുന്നു, എന്നിരുന്നാലും ലഭ്യതയില്‍ വലിയ പുരോഗതിയുണ്ട്,' സിംഗാനിയ വ്യക്തമാക്കി. തങ്ങള്‍ ഭക്ഷണവും പാചക സഹായവും നല്കുന്നതിനാല് തൊഴിലാളികളെ നിലനിര്‍ത്തുന്നത് ഒരു വെല്ലുവിളിയല്ല എന്നും അദ്ദേഹം പറഞ്ഞു. വിവിധ കമ്പനികള്‍ കാന്റീന് ഭക്ഷണം ഏര്‍പ്പെടുത്തിയത് ഹാജര്‍ നില മെച്ചപ്പെടുത്താന്‍ സഹായിച്ചു.
എല്‍പിജി പാചകത്തിനായി ആശ്രയിക്കുന്നത് കുറഞ്ഞതും ഇതിന് കാരണമായി. ഉയര്‍ന്ന എല്‍പിജി വിലകള്‍ക്ക് നഷ്ടപരിഹാരമായി 5,000 രൂപ വരെ ഇന്‍സെന്റീവുകള്‍ നല്‍കിയും കമ്പനികള്‍ തൊഴിലാളികളെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. 'ഹാജര്‍ നില സാധാരണ നിലയിലേക്ക് മടങ്ങി,' ഒരു ഓട്ടോ കോമ്പോണന്റ്സ് എക്സിക്യൂട്ടീവ് പറഞ്ഞു.
എന്നിരുന്നാലും, കഴിഞ്ഞ മൂന്നോ നാലോ ആഴ്ചകളിലെ ഉല്‍പ്പാദന നഷ്ടം നികത്താന്‍ കഴിയില്ലെന്നാണ് സിംഗാനിയയുടെ പക്ഷം. വിതരണ പ്രശ്നങ്ങള്‍ കുറഞ്ഞതോടെ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയെന്ന് സൂപ്പര്‍ പ്ലാസ്ട്രോണിക്സ് സിഇഒ അവ്നീത് സിംഗ് മര്‍വാ പറഞ്ഞു. കോഡാക്, തോംസണ്‍, ബ്ലൂപങ്ക്ട് ബ്രാന്‍ഡുകളില്‍ ടെലിവിഷനുകള്‍ നിര്‍മ്മിക്കുന്നത് സൂപ്പര്‍ പ്ലാസ്ട്രോണിക്സാണ്.
-
ഹോര്‍മുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍; ഉടന്‍ നാട്ടിലെത്തും -
സംസ്ഥാനങ്ങള്‍ക്ക് 20% അധികം വാണിജ്യ എല്‍പിജി അനുവദിച്ച് കേന്ദ്രം; മുന്‍ഗണന ഈ മേഖലകള്‍ക്ക് -
ലങ്കയ്ക്ക് സഹായം; 38000 മെട്രിക് ടണ്‍ പെട്രോളും ഡീസലും നല്കി ഇന്ത്യ, 'മോദിക്ക് നന്ദി' -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
പെട്രോള്‍ പമ്പ് വഴി ഇനി മണ്ണെണ്ണയും... ഇളവ് രണ്ട് മാസത്തേക്ക്! കേന്ദ്രത്തിന്റെ സുപ്രധാന നീക്കം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില














Click it and Unblock the Notifications