വാണിജ്യ പാചക വാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് 102.50 രൂപ നൽകണം
ഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 2253 രൂപയായിരുന്നു. വില ഉയർന്ന സാഹചര്യത്തിൽ ഇനി മുതൽ സിലിണ്ടറുകൾക്ക് 2355.50 രൂപ നൽകേണ്ടി വരും.
അതേസമയം, അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപ ആയി ഉയർന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനും പാചകവാതക വില വലിയ രീതിയില്‍ കൂട്ടിയിരുന്നു. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

എന്നാൽ, ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽ പി ജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ വില 2,253 - ൽ എത്തിയിരുന്നു. എന്നാൽ, മാർച്ച് ഒന്നിന് വാണിജ്യ എൽ പി ജി ക്ക് 105 രൂപ ഉയർത്തി. അതേസമയം, 2022 മാർച്ച 22 - ന് പാചക വാതക വില കൂട്ടിയിരുന്നു.
വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി മാറിയിരുന്നു. ആ ദിവസം അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിരുന്നു. എന്നാൽ, മാർച്ച് 22 - നും ഇന്ധന വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.
നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് രാജ്യത്ത് ഇന്ധന വില മാർച്ച് 22 - ന് വർധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ആയിരുന്നു വില.












Click it and Unblock the Notifications