അടുക്കള ബജറ്റും താളം തെറ്റും; പാചകവാതക വില വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ
കൊച്ചി: തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടറുടെ വിലയും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്കും വാണിജ്യസിലിണ്ടറുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപ കൂട്ടിയപ്പോള്‍ വില 1550 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

ഇന്ന് ശതകോടീശ്വരി, അക്കാലത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ശമ്പളം വെറും 800 രൂപ
രാജ്യത്ത് തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം തെറ്റിച്ച് പാചകവാതക വിലയും വര്‍ദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് 17 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
അതേസമയം, പാചക വാതക സിലിണ്ടറുകളുടെ വില ഇന്ന് മുതല്‍ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications