കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പാചകവാതക സിലണ്ടറിന്റെ വില കൂട്ടി. സിലിണ്ടര്‍ ഒന്നിന് മൂന്ന് രൂപ അമ്പത് പൈസയാണ് കൂട്ടിയിരിക്കുന്നത്. സിലിണ്ടര്‍ വിതരണം ചെയ്യുന്ന ഏജന്‍സികളുടെ കമ്മീഷന്‍ ഉയര്‍ത്തിയതിന്റെ ഭാഗമായാണ് വില വര്‍ദ്ധന.

440 രൂപയായിരുന്നു സബ്‌സിഡി സിലിണ്ടര്‍ ഒന്നിന് എറണാകുളത്തെ വില. കോഴിക്കോട് ഇത് 440.50 രൂപയും. പുതുക്കിയ നിരക്ക് പ്രകാരം ഇനിമുതല്‍ എറണാകുളത്ത് 443.50 രൂപയും കോഴിക്കോട് 444 രൂപയും ഓരോ സിലിണ്ടറിനും ഈടാക്കും.

LPG

സിലിണ്ടര്‍ വില കൂട്ടിയ കാര്യം പൊതുമേഖല എണ്ണക്കമ്പനികള്‍ വിതരണകകാരെ രേഖാമൂലം തന്നെ അറിയിച്ചിട്ടുണ്ട്. പുതുക്കിയ വില ഒക്ടോബര്‍ 23 ന് അര്‍ദ്ധരാത്രി തന്നെ നിലവില്‍ വന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് മാത്രമാണ് വില വര്‍ദ്ധന ബാധമാവുക.

നിലവില്‍ വിതരണക്കാരുടെ കമ്മീഷന്‍ തുക സിലിണ്ടര്‍ ഒന്നിന് നാല്‍പത് രൂപയായിരുന്നു. ഇത് 43 രൂപ അമ്പത് പൈസയാക്കി ഉയര്‍ത്തി. എല്ലാവര്‍ഷവും ഏജന്‍സികളുടെ കമ്മീഷന്‍ എണ്ണക്കമ്പനികള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഓരോ സിലിണ്ടറിനും മൂന്ന് രൂപ 46 പൈസ കൂട്ടിയിരുന്നു. 2013 ഡിസംബര്‍ മാസത്തിലായിരുന്നു ഇത്.

വ്യാവസായികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് വില കൂട്ടിയിട്ടില്ല.

English summary
LPG Cylinder price increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X