കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചക വാതക വില വര്‍ധിപ്പിച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി 597 രൂപ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പാചകവാതക സിലിണ്ടറിനുള്ള വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക-വാണിജ്യ വ്യത്യാസമില്ലാതെയാണ് വര്‍ധനവ്. മെട്രോ നഗരങ്ങളില്‍ സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 37 രൂപയാണ് വര്‍ധിച്ചിത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 11.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ വില 597 ആയി. 587.50 ആയിരുന്നു നേരത്തേയുണ്ടായിരുന്ന വില.

ഹോട്ടല്‍-റസ്റ്ററന്‍റ് മേഖലയില്‍ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചതോടെ ആകെ വില 1135 രൂപയായി. സബ്സിഡി സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടാന്‍ എണ്ണകമ്പനികള്‍ തയ്യാറായിട്ടില്ല. തുടര്‍ച്ചയായ മൂന്ന് മാസത്തെ വിലക്കുറവിന് ശേഷമാണ് പാചക വാതക നിരക്കില്‍ വര്‍ധനവ് ഉണ്ടാവുന്നത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

 gas-

രാജ്യാന്തരവിപണിയില്‍ ഇന്ധനവില ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി പറയുന്നത്. നേരത്തെ എണ്ണവിലയില്‍ ഇടിവുണ്ടായപ്പോഴായിരുന്നു എല്‍പിജി വിലയും താഴ്ന്നതും. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ 114 രൂപയും കഴിഞ്ഞ മാസം ആദ്യം 162.50 രൂപയുമായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വില കുറഞ്ഞത്. ലോക്ക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത്.

പുകയുന്ന അതിര്‍ത്തി ; പുറത്തു വന്ന ചിത്രങ്ങള്‍ പറയുന്നതെന്ത്?സേനാവിന്യാസം ശക്തമാക്കി ചൈനയും ഇന്ത്യയുംപുകയുന്ന അതിര്‍ത്തി ; പുറത്തു വന്ന ചിത്രങ്ങള്‍ പറയുന്നതെന്ത്?സേനാവിന്യാസം ശക്തമാക്കി ചൈനയും ഇന്ത്യയും

 കോണ്‍ഗ്രസിന് വസന്തം !! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും ... എംഎല്‍എമാര്‍ വര്‍ധിക്കും കോണ്‍ഗ്രസിന് വസന്തം !! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും ... എംഎല്‍എമാര്‍ വര്‍ധിക്കും

English summary
lpg cylinder price raised; new prices apply from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X