തിരഞ്ഞെടുപ്പിന് പിന്നാലെ കനത്ത പ്രഹരം: ഗ്യാസ് സിലിണ്ടര്‍ വില കുത്തനെ കൂട്ടി, പുതിയ വില ഇങ്ങനെ
Recommended Video
ദില്ലി: ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് കനത്ത പ്രഹരം നല്കി പൊതുമേഖല എണ്ണ കമ്പനികളുടെ നടപടി. പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. 14.2 കിലോയുള്ള സബ്സിഡിയില്ലാത്ത ഗ്യാസ് സിലണ്ടറിന് 144.5 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഒരു സിലിണ്ടറിന് 858.5 രൂപ നല്‍കണം. ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് അപൂര്‍വമാണ്.

ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പുതിയ വില പരസ്യപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്നിന് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ധന. ഓരോ മാസവും വില ഉയര്‍ന്ന അളവില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ദില്ലി തിരഞ്ഞെടുപ്പ ഫലം വന്നതിന് തൊട്ടടുത്ത ദിവസമാണ് പുതിയ വില വര്‍ധന എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോള്‍ വിലയില്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിക്കും. കൊല്‍ക്കത്തിയില്‍ 149 രൂപയാണ് വര്‍ധിക്കുന്നത്. മുംബൈയില്‍ 145 രൂപയും. ചെന്നൈയില്‍ 147 രൂപയാണ് വര്‍ധിക്കുക. 11 കോടി ഉപഭോക്താക്കളാണ് ഇന്ത്യന്‍ ഓയിലിനുള്ളത്. എല്ലാ മാസവും വില പുതുക്കുകയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള പതിവ്. എന്നാല്‍ 145 രൂപ വര്‍ധിപ്പിച്ചത് പൊതുജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ്.
സബ്സിഡി ആവശ്യമില്ലെന്ന് ഉപഭോക്താക്കള്‍ സ്വയം പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നുമുണ്ട്. അന്താരാഷ്ട്ര വിപണി വിലയും ഡോളറും രൂപയും തമ്മിലുള്ള വ്യത്യാസവുമാണ് ഗ്യാസ് സിലിണ്ടര്‍ വില നിശ്ചയിക്കുക. സബ്സിഡിയോടെ 12 സിലിണ്ടര്‍ ലഭിക്കും. അതിന് ശേഷമുള്ള ഗ്യാസ് സിലിണ്ടറിന് സബ്സിഡി ലഭിക്കില്ല.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications