കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് പിന്നാലെ കനത്ത പ്രഹരം: ഗ്യാസ് സിലിണ്ടര്‍ വില കുത്തനെ കൂട്ടി, പുതിയ വില ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
LPG cylinder Prices Hiked Sharply | Oneindia Malayalam

ദില്ലി: ദില്ലി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജനങ്ങള്‍ക്ക് കനത്ത പ്രഹരം നല്‍കി പൊതുമേഖല എണ്ണ കമ്പനികളുടെ നടപടി. പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. 14.2 കിലോയുള്ള സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലണ്ടറിന് 144.5 രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഒരു സിലിണ്ടറിന് 858.5 രൂപ നല്‍കണം. ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് അപൂര്‍വമാണ്.

L

ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ പുതിയ വില പരസ്യപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്നിന് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വര്‍ധന. ഓരോ മാസവും വില ഉയര്‍ന്ന അളവില്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ദില്ലി തിരഞ്ഞെടുപ്പ ഫലം വന്നതിന് തൊട്ടടുത്ത ദിവസമാണ് പുതിയ വില വര്‍ധന എന്നതും ശ്രദ്ധേയമാണ്.

ഇറാന്റെ മിന്നലാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ അമേരിക്ക; 109 സൈനികര്‍ക്ക് തലച്ചോറിന് പരിക്ക്ഇറാന്റെ മിന്നലാക്രമണത്തിന്റെ ഞെട്ടല്‍ മാറാതെ അമേരിക്ക; 109 സൈനികര്‍ക്ക് തലച്ചോറിന് പരിക്ക്

സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോള്‍ വിലയില്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിക്കും. കൊല്‍ക്കത്തിയില്‍ 149 രൂപയാണ് വര്‍ധിക്കുന്നത്. മുംബൈയില്‍ 145 രൂപയും. ചെന്നൈയില്‍ 147 രൂപയാണ് വര്‍ധിക്കുക. 11 കോടി ഉപഭോക്താക്കളാണ് ഇന്ത്യന്‍ ഓയിലിനുള്ളത്. എല്ലാ മാസവും വില പുതുക്കുകയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായുള്ള പതിവ്. എന്നാല്‍ 145 രൂപ വര്‍ധിപ്പിച്ചത് പൊതുജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ്.

സബ്‌സിഡി ആവശ്യമില്ലെന്ന് ഉപഭോക്താക്കള്‍ സ്വയം പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നുമുണ്ട്. അന്താരാഷ്ട്ര വിപണി വിലയും ഡോളറും രൂപയും തമ്മിലുള്ള വ്യത്യാസവുമാണ് ഗ്യാസ് സിലിണ്ടര്‍ വില നിശ്ചയിക്കുക. സബ്‌സിഡിയോടെ 12 സിലിണ്ടര്‍ ലഭിക്കും. അതിന് ശേഷമുള്ള ഗ്യാസ് സിലിണ്ടറിന് സബ്‌സിഡി ലഭിക്കില്ല.

English summary
LPG cylinder prices hiked sharply; Check new rates here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X