കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിത്തെറിച്ച് ബെംഗളൂരു: പൊട്ടിത്തെറിച്ചത് 3 ലോറി നിറയെ 800 ഗ്യാസ് സിലിണ്ടറുകള്‍.. വീഡിയോ!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ ചിന്താമണിയില്‍ മൂന്ന് ലോറി നിറയെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. എണ്ണൂറോളം സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.

അപകടം ചിന്താമണിയില്‍

അപകടം ചിന്താമണിയില്‍

അപകടം ചിന്താമണിയില്‍
കര്‍ണാടകയിലെ ചിന്താമണിയിലാണ് ഞെട്ടിപ്പിക്കുന്ന അപകടം ഉണ്ടായത്. മിനുട്ടുകളുടെ വ്യത്യാസത്തില്‍ മൂന്ന് ലോറികള്‍ നിറയെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എണ്ണൂറോളം സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.

രാത്രി ഒരു മണിയോടെ സ്‌ഫോടനം

രാത്രി ഒരു മണിയോടെ സ്‌ഫോടനം

അര്‍ധരാത്രി ഒരു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ശബ്ദം കേട്ട് ഗ്രാമവാസികള്‍ ഞെട്ടിയുണര്‍ന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആളുകള്‍ പരിഭ്രാന്തരായി. കിലോമീറ്ററുകളോളം ദൂരത്ത് കേള്‍ക്കാമായിരുന്നു അര്‍ധരാത്രിയിലെ ഈ പൊട്ടിത്തെറി ശബ്ദം. ഓടിയെത്തിയ ഗ്രാമവാസികള്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നു.

എച്ച് പി ഗ്യാസ് സിലിണ്ടറുകള്‍

എച്ച് പി ഗ്യാസ് സിലിണ്ടറുകള്‍

എസ് എല്‍ എന്‍ എന്ന ഗ്യാസ് ഏജന്‍സിയുടെ ലോറികളാണ് കത്തിയമര്‍ന്നത്. എച്ച് പി സിലിണ്ടറുകളായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. ഒരു ലോറിയില്‍ തീ പടരുകയാണ് ഉണ്ടായത്. പിന്നീട് ഇത് മറ്റ് ലോറികളിലേക്കും പടര്‍ന്നു. ഓടിയെത്തിയ ഗ്രാമവാസികളാണ് രംഗം ക്യാമറയില്‍ പകര്‍ത്തിയത്.

ആളപായമില്ല

ആളപായമില്ല

ഗ്യാസ് കുറ്റികള്‍ നിറച്ച ലോറികള്‍ നിര്‍ത്തിയിട്ട് ഉറങ്ങാന്‍ പോയതായിരുന്നു ഡ്രൈവര്‍മാര്‍. അതുകൊണ്ട് തന്നെ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്ര ഭീകരമായ സ്‌ഫോടനം ആളുകള്‍ അടുത്തുള്ളപ്പോഴോ മറ്റോ ആയിരുന്നു നടന്നതെങ്കില്‍ സംഭവിക്കാവുന്ന അപകടം ഓര്‍ത്ത് നടുങ്ങുകയാണ് നാട്ടുകാര്‍.

English summary
800 gas cylinders stored near a godown exploded in succession near Chintamani in Karnataka. Three lorries stacked with 800 cylinders were reduced to ashes and the explosion left villagers trembling all night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X