കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവങ്ങളുടെ വയറ്റത്തടിച്ച് വീണ്ടും മോദി!! പാചക വാതകത്തിന് ഒറ്റയടിക്ക് കൂട്ടിയത് 90 രൂപ!!

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സാധാരണക്കാരന്റെ വയറ്റത്തടിച്ച് രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനുമുള്ള എല്‍പിജി സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 148 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 764 രൂപ 50 പൈസയായി. സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ വില 750 രൂപയായി. കഴിഞ്ഞ മാസം സബ്‌സിഡിയുള്ള സിലിണ്ടറിന് 664.50 രൂപയും സബ്‌സിഡിയില്ലാത്തതിന് 674 രൂപയുമായിരുന്നു വില. അതേസമയം സബ്‌സിഡിയുള്ളവര്‍ക്ക് വില വര്‍ധന ബാധകമാകില്ലെന്നാണ് വിവരം. ഉയര്‍ത്തിയ വില അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

lpg

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 1239.50 രൂപയായിരുന്നു. പുതുക്കിയ വില നിരക്ക് വരുന്നതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 1386രൂപയാകും.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിന് മുമ്പാണ് അവസാനമായി പാചക വാതക വില വര്‍ധിപ്പിച്ചത്. അന്ന സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 69.50 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 65.91 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്.

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് രാജ്യത്തും വില വര്‍ധനയ്ക്ക് കാരണം.

English summary
lpg price hiked, rs90 per cylinder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X