കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചക വാതക വിലയില്‍ വീണ്ടും വര്‍ധന; പുതിയ നിരക്ക് ഇങ്ങനെ

Google Oneindia Malayalam News

ന്യൂദല്‍ഹി: എല്‍പിജി സിലണ്ടറുകളുടെ വിലയില്‍ വീണ്ടും വര്‍ധന. ഈ മാസം രണ്ടാം തവണയാണ് വില വര്‍ധനവ് ഉണ്ടാകുന്നത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ 3.50 പൈസയുടെ വര്‍ധനവും വാണിജ്യ സിലിണ്ടറിന്എട്ട് രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് പലയിടങ്ങളിലും ഗാര്‍ഹിക സിലണ്ടറുകളുടെ വില ആയിരം കടന്നു.

lpg price

ഈ മാസം തന്നെ രണ്ടാം തവണയും വില വര്‍പ്പിച്ചതോടെ ഡല്‍ഹിയിലും മുംബൈയിലും ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 1003 രൂപയായി. കൊല്‍ക്കത്തയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 1029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമായി.

നേരത്തെ മെയ് ഏഴിന് സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. 50 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്.ഗാര്‍ഹിക സിലിണ്ടറിനൊപ്പം തന്നെ വാണിജ്യ സിലിണ്ടറിനും വില കൂടിയിരുന്നു. 103 രൂപയുടെ വര്‍ധനവാണഅ വാണിജ്യ സിലണ്ടറുകളുടെ വിലയില്‍ ഉണ്ടായത്. 365 രൂപയാണ് നാല് മാസത്തിനിടെ വാണിജ്യ സിലണ്ടുറകളുടെ വിലയില്‍ ഉണ്ടായ വര്‍ധനവ്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
lpg price hiked again, new rates, cooking gas price crosses 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X