പാചക വാതക വില വീണ്ടും ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതുവത്സര സമ്മാനം
ദില്ലി: പാചക വാതക വില വീണ്ടും ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതുവത്സര സമ്മാനം. രണ്ടു മാസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
ഗാര്‍ഹിക ഉപഭോഗത്തിനുള്ള സബ്‌സിഡി എല്‍പിജി സിലിണ്ടറിന് 49 രൂപ ഉയര്‍ത്തി 673 രൂപയും വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന് 1278 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.

ഡിസംബറില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പാചക വാതക സബ്‌സിഡി എടുത്തു കളഞ്ഞിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്‍പിജി സ്വയം ഉപേക്ഷിക്കാനുള്ള പദ്ധതി നിലവില്‍ വന്നത്. ഇത് പ്രകാരം 57.40 ലക്ഷം ഉപഭോക്താകള്‍ സബ്‌സിഡി ഉപേക്ഷിച്ചിരുന്നു.












Click it and Unblock the Notifications