പാചകവാതക വില കുത്തനെ ഉയര്‍ത്തി
കൊച്ചി: പാചക വാതക വില കുത്തനെ ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം. ഗാര്‍ഹിക ഉപഭോഗത്തിനുള്ള സിലിണ്ടര്‍ ഒന്നിന് 230.16 രൂപയാണ് കൂട്ടിയത്. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന് 385.95 രൂപയും കൂട്ടിയിട്ടുണ്ട്.
ഗാര്‍ഹിക ഉപഭോഗത്തിനുള്ള പാചക വാതക സിലിണ്ടറിന് ഇനി മുതല്‍ 1293.50 രൂപ കൊടുക്കേണ്ടി വരും. ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവര്‍ക്ക് സബ്‌സിഡി ലഭിക്കും. 786 രൂപയാണ് സബ്‌സിഡി ലഭിക്കുക. അല്ലാത്തവര്‍ മുഴുവന്‍ തുകയും നല്‍കേണ്ടിവരും.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് സിലിണ്ടര്‍ ഒന്നിന് 2184.50 രൂപ നല്‍കേണ്ടിവും. ചരിത്രത്തില്‍ ആദ്യമായാണ് പാചകവാതകത്തിന് ഇത്രയും വില വര്‍ദ്ധന ഉണ്ടാകുന്നത്. 200 രൂപക്ക് മുകളില്‍ ഇതുവരെ ഒറ്റയടിക്ക് വില കൂട്ടിയിരുന്നില്ല.
ആധാര്‍കാര്‍ഡും ബാങ്ക് അക്കൗണ്ടും തമ്മിലല്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത് ഉപഭോക്താക്കളാണ് യഥാര്‍ത്ഥത്തില്‍ കുടുങ്ങുക. കേരളത്തില്‍ പകുതിയില്‍ അധികം ഉപഭോക്താക്കളും ഇതുവരെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.
2014 ജനുവരി 1 മുതല്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കില്ല എന്നാണ് എണ്ണക്കമ്പനികളും അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആധാര്‍ കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications