സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, ഈ മാസത്തെ രണ്ടാം വര്‍ദ്ധന
ദില്ലി: സാധാരണക്കാര്‍ക്ക് തിരിച്ചടിയായി രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗിത്തിനായുള്ള സിലിണ്ടറിന് 25 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഇന്ന് ഒരു സിലിണ്ടറിന് 801 രൂപയാവും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വിലയില്‍ വര്‍ദ്ധനവ് വരുത്തുന്നത്.

കഴിഞ്ഞ ആഴ്ച ഗാര്‍ഹിക പാചകവാതക വില 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതകത്തിന് 80 രൂപയില്‍ അധികമാണ് വര്‍ദ്ധിപ്പിച്ചത്. ഫെബ്ാരുവരിയുടെ തുടക്കത്തില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ വില വര്‍ദ്ധനവ് ഇരുട്ടടിയാണ്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധന വില വര്‍ദ്ധിക്കുന്നതിന് പിന്നാലെയാണ് പാചക വാതക വിലയും വര്‍ദ്ധിച്ചുവരുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ്.
സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications