കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ രണ്ടാം മാസവും എല്‍പിജി വില മുകളിലേക്ക്; ഏറ്റവും പുതിയ നിരക്കുകള്‍ ഇങ്ങനെ

  • By S Swetha
Google Oneindia Malayalam News

ദില്ലി: എല്‍പിജി സിലിണ്ടറുകളുടെ വില തുടര്‍ച്ചയായ രണ്ടാം മാസവും ഉയര്‍ന്നു. 15 രൂപ വര്‍ധിച്ച് 14 കിലോഗ്രാം സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് ഇപ്പോള്‍ ദില്ലിയില്‍ 605 രൂപ, കൊല്‍ക്കത്തയില്‍ 630 രൂപ, മുംബൈയില്‍ 574.50 രൂപ, ചെന്നൈയില്‍ 620 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ധന റീട്ടെയിലര്‍മാര്‍ എല്ലാ മാസവുമാദ്യമാണ് എല്‍പിജി സിലിണ്ടറുകളുടെ പുതുക്കിയ വില പ്രഖ്യാപിക്കുന്നത്. അതിനാല്‍ പുതിയ വിലകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാസവും സിലിണ്ടറിന് 15.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് നിരക്കുകളും യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കുമടക്കമുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ ചില്ലറ വില കണക്കാക്കുന്നത്.

അമേരിക്കയെ തകർക്കാവുന്ന ബാലിസ്റ്റിക് മിസൈൽ: എന്താണ് ഡിഎഫ് 41 ഭൂഖണ്ഡാന്തര മിസൈലിന്റെ പ്രത്യേകത..അമേരിക്കയെ തകർക്കാവുന്ന ബാലിസ്റ്റിക് മിസൈൽ: എന്താണ് ഡിഎഫ് 41 ഭൂഖണ്ഡാന്തര മിസൈലിന്റെ പ്രത്യേകത..

എല്‍പിജി സിലിണ്ടറുകളുടെ കുറവ്?


രണ്ടാഴ്ച മുമ്പ് സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ എല്‍പിജി വിതരണം തകരാറിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ഇന്ധന കമ്പനികള്‍ അത്തരം റിപ്പോര്‍ട്ടുകള്‍ നിരസിച്ചു.

12-1562600417-15


ഉത്സവ സീസണില്‍ രാജ്യത്ത് എല്‍പിജി പാചക വാതക പ്രതിസന്ധിയുണ്ടാകുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത്തരം റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, തദ്ദേശീയ സ്രോതസ്സുകളിലൂടെയും ഇറക്കുമതികളിലൂടെയും വര്‍ദ്ധിച്ച എല്‍പിജി ആവശ്യം നിറവേറ്റാന്‍ പൂര്‍ണ്ണമായും സജ്ജരാണെന്ന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഒഎംസി) വ്യക്തമാക്കുന്നതായി ഇന്ത്യന്‍ ഓയില്‍ പറയുന്നു.

സൗദി അരാംകോ ഉള്‍പ്പെടെയുള്ള എല്ലാ എല്‍പിജി വിതരണക്കാരും നിലവിലെ അതേ അളവുകള്‍ നല്‍കാമെന്ന് പറയുമ്പോള്‍ തന്നെ തദ്ദേശീയ സപ്ലൈകളും വര്‍ദ്ധിപ്പിക്കുകയും ഉത്സവകാലത്ത് വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി അധിക ചരക്കുകള്‍ ക്രമീകരിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് അടുത്ത ഉത്സവ സീസണില്‍, എല്‍പിജി പാചക വാതകം തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയിലാണ് ഒഎംസികള്‍ നിലകൊള്ളുന്നതെന്നും ഇന്ത്യന്‍ ഓയില്‍ കൂട്ടിച്ചേര്‍ത്തു.

English summary
LPG prices into hike for last two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X