രാജ്യത്ത് പാചവകവാതക വില വീണ്ടും ഉയർന്നു; തുടർച്ചയായ രണ്ടാം മാസം
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് നാല് രൂപയും വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപയുമാണ് വർധിപ്പച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് വില വർധനവ്. ഇതോടെ 14 കിലോ ഗാര്‍ഹിക സിലിണ്ടറിന്റെ വില 601 രൂപയായിരിക്കും. 19 കിലോ വാണിജ്യ സിലിണ്ടറിന് 1135രൂപ നല്‍കണം.
പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി. മുംബൈയിലും 594 രൂപയാണ് വില. ഡൽഹിയിൽ വെറും 1 രൂപയാണ് നിരക്ക് ഉയർത്തിയതെങ്കിൽ മുംബൈയിൽ സിലിണ്ടറിന് 3.5 രൂപയാണ് വർധിച്ചത്. കൊൽക്കത്തയിൽ 620 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുക. നാല് രൂപയാണ് ഇവിടെ കൂട്ടിയത്. ചെന്നൈയിൽ 610 രൂപയാണ് വില.

Recommended Video
കഴിഞ്ഞ മാസം സബ്സിഡിയില്ലാത്ത ഗാർഗിഹിക സിലിണ്ടറിന് 11.50 രൂപ ഉയർത്തിയിരുന്നു. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്.തുടർച്ചയായ മൂന്ന് മാസത്തെ വിലക്കുറവിന് ശേഷമാണ് തുടർച്ചയായ രണ്ട് മാസവും വില വർധിപ്പിച്ചത്.മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ 114 രൂപയും മെയിൽ 162.50 രൂപയുമായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വില കുറഞ്ഞത്. ലോക്ക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത്. എന്നാൽ ഇന്ധന വിലയ്ക്കൊപ്പം പാചകവാത വില ഉയരുന്നത് കടുത്ത തിരിച്ചടിയാണ് ഉണ്ടായക്കിയിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും രാജ്യത്ത് ഇന്ധന വില കുതിച്ച് ഉയരുകയാണ്. നിലവിൽ രാജ്യത്തെ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില. പെട്രോള്‍ ലിറ്ററിന് 80.43 രൂപയും ഡീസല്‍ ലിറ്ററിന് 80.53 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.15 രൂപയും ഡീസലിന് 77.70 രൂപയുമാണ് വില.കഴിഞ്ഞ രണ്ട് ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.
-
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ്












Click it and Unblock the Notifications