കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പാചവകവാതക വില വീണ്ടും ഉയർന്നു; തുടർച്ചയായ രണ്ടാം മാസം

Google Oneindia Malayalam News

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് നാല് രൂപയും വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപയുമാണ് വർധിപ്പച്ചത്. തുടർച്ചയായ രണ്ടാം മാസമാണ് വില വർധനവ്. ഇതോടെ 14 കിലോ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 601 രൂപയായിരിക്കും. 19 കിലോ വാണിജ്യ സിലിണ്ടറിന് 1135രൂപ നല്‍കണം.

പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി. മുംബൈയിലും 594 രൂപയാണ് വില. ഡൽഹിയിൽ വെറും 1 രൂപയാണ് നിരക്ക് ഉയർത്തിയതെങ്കിൽ മുംബൈയിൽ സിലിണ്ടറിന് 3.5 രൂപയാണ് വർധിച്ചത്. കൊൽക്കത്തയിൽ 620 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുക. നാല് രൂപയാണ് ഇവിടെ കൂട്ടിയത്. ചെന്നൈയിൽ 610 രൂപയാണ് വില.

lpg-1564626943-1

Recommended Video

cmsvideo
Fuel prices hiked for 19th day, diesel remains higher than petrol in Delhi | Oneindia Malayalam

കഴിഞ്ഞ മാസം സബ്സിഡിയില്ലാത്ത ഗാർഗിഹിക സിലിണ്ടറിന് 11.50 രൂപ ഉയർത്തിയിരുന്നു. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്.തുടർച്ചയായ മൂന്ന് മാസത്തെ വിലക്കുറവിന് ശേഷമാണ് തുടർച്ചയായ രണ്ട് മാസവും വില വർധിപ്പിച്ചത്.മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ 114 രൂപയും മെയിൽ 162.50 രൂപയുമായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വില കുറഞ്ഞത്. ലോക്ക് ഡൗണ്‍ കാലത്ത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു ഇത്. എന്നാൽ ഇന്ധന വിലയ്ക്കൊപ്പം പാചകവാത വില ഉയരുന്നത് കടുത്ത തിരിച്ചടിയാണ് ഉണ്ടായക്കിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും രാജ്യത്ത് ഇന്ധന വില കുതിച്ച് ഉയരുകയാണ്. നിലവിൽ രാജ്യത്തെ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധന വില. പെട്രോള്‍ ലിറ്ററിന് 80.43 രൂപയും ഡീസല്‍ ലിറ്ററിന് 80.53 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 82.15 രൂപയും ഡീസലിന് 77.70 രൂപയുമാണ് വില.കഴിഞ്ഞ രണ്ട് ദിവസമായി പെട്രോൾ വില മാറ്റമില്ലാതെ തുടരുകയാണ്.

ആംആദ്മി നീക്കം പൊളിഞ്ഞു; കോൺഗ്രസിനൊപ്പമെന്ന് സിദ്ധു!! അടുത്ത മുഖ്യമന്ത്രി? പ്രതികരണം ഇങ്ങനെആംആദ്മി നീക്കം പൊളിഞ്ഞു; കോൺഗ്രസിനൊപ്പമെന്ന് സിദ്ധു!! അടുത്ത മുഖ്യമന്ത്രി? പ്രതികരണം ഇങ്ങനെ

പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ്പരീക്ഷ തോറ്റുപോയ ഒരാളുണ്ട് കൂടെ, അവനെ മാത്രമാണ് വിളിച്ചത്; ഒപ്പമുണ്ട് ഞാനും, അധ്യാപകന്‍റെ കുറിപ്പ്

തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്തമിഴ്‌നാട്ടിലെ ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി; അഞ്ച് പേര്‍ മരിച്ചു, 17 പേര്‍ക്ക് പരിക്ക്

English summary
LPG cylinder price again hiked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X