എല്‍പിജി; വാണിജ്യ സിലിണ്ടറുടെ വില കുത്തനെ ഉയര്‍ത്തി, വര്‍ധിപ്പിച്ചത് 278 രൂപ
ദില്ലി: ഇന്ധന വിലയ്ക്ക് എതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാക്കുന്നതിനിടെ പാചകവാതക സിലിണ്ടർ വില കുത്തനെ വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 278 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതിയ നിരക്ക് 1994 രൂപയായി ഉയര്‍ന്നു. ദില്ലിയിലും കൊൽക്കത്തയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന്റെ വില രണ്ടായിരം കടന്നിട്ടുണ്ട്. ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 1734 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. ഇന്ന് മുതൽ 2000.50 രൂപയാകും.അതേസമയം, ഗാർഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.
മുംബൈയിൽ 19 കിലോഗ്രാം ഭാരമുള്ള ഒരു വാണിജ്യ ഗ്യാസ് സിലിണ്ടറിന് 1950 രൂപയാണ് പുതിയ നിരക്കില്‍ കൊടുക്കേണ്ടി വരിക. ബംഗാള്‍ തലസ്ഥാനമായ കൊൽക്കത്തയിൽ ഇതേ സിലിണ്ടറിന് 2073.50 രൂപയായപ്പോൾ ചെന്നൈയിൽ 2133 രൂപയ്ക്ക് ലഭിക്കും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ ഒരു കുടുംബത്തിന് 14.2 കിലോ വീതമുള്ള 12 സിലിണ്ടറുകൾ വര്‍ഷത്തില്‍ സബ്‌സിഡി നിരക്കിലാണ് ലഭിക്കുന്നത്. ഇതിന് മുകളില്‍ എണ്ണം സിലിണ്ടറുകള്‍ ആവശ്യമായി വന്നാല്‍ മാർക്കറ്റ് വിലയിലോ സബ്സിഡിയില്ലാത്ത നിരക്കിലോ വാങ്ങണം.

നേരത്തെ, സബ്‌സിഡിയുള്ള ഗ്യാസ് ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽ പി ജി ) പാചക വാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചിരുന്നു. രണ്ടു മാസത്തിനിടെ തുടർച്ചയായി നാലാമത്തെ വില വർധനവാണിത്. സബ്‌സിഡിയുള്ളതും അല്ലാത്തതുമായ എൽപിജി നിരക്ക് ഒക്ടോബർ ഒന്നിന് സിലിണ്ടറിന് 25 രൂപയായിരുന്നു വര്‍ധിപ്പിച്ചത്.
അതേസമയം, ഇന്നും പെട്രോള്‍ ഡീസല്‍ വിലയിലും വര്‍ധനവുണ്ടായി. തുടർച്ചയായ ആറാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. രാജ്യതലസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 35 പൈസ വർധിപ്പിച്ചതോടെ വില 109.69 രൂപയായി ഉയർന്നു. ഡീസലിന്റെ വില അതേ തുക വർധിപ്പിച്ച് 98.42 രൂപയിലുമെത്തി. മുംബൈയിൽ ഇന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം ലിറ്ററിന് 115.50 രൂപയും 106.62 രൂപയുമായി ഉയർന്നു. കൊൽക്കത്തയെ സംബന്ധിച്ചിടത്തോളം, പെട്രോളിന് ലിറ്ററിന് 110.35 രൂപയും ഡീസലിന് ലിറ്ററിന് 101.56 രൂപയുമാണ്, ചെന്നൈയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 106.35 രൂപയും 102.59 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Recommended Video
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications