കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു

  • By Siniya
Google Oneindia Malayalam News

ഹൈദരബാദ് : വാര്‍ഷിക വരുമാനം പത്തുലക്ഷത്തില്‍ കൂടതലുള്ള ഉപയോക്താക്കളുടെ പാചകവാതക സബ്‌സിഡി നിര്‍ത്താലാക്കുന്നുവെന്ന് കേന്ദ്ര മന്ത്രി നായിഡു. ആന്ധ്ര- തെലുങ്കാന സംഘടിപ്പിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഈ കാര്യം പറഞ്ഞത്.

30 ലക്ഷം വാര്‍ഷിക വരുമാനം ഉള്ളവര്‍ സ്വമേധയ സബ്‌സിഡി ഉപേക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ പണം സ്വരൂപിക്കുന്നതിലൂടെ പാപവെട്ട ജനങ്ങള്‍ക്ക് ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ സഹായിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി പറഞ്ഞിരുന്നു. നഗര വികസനം, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം എന്നിവയ്ക്കാണ് ഇത്തരം പദ്ധതി കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

lpg

അനധികൃത കണക്ഷനുകള്‍ കണ്ടെത്തി റദ്ദാക്കുന്നതിലൂടെ പത്തുകോടി രൂ പ ലാഭിക്കാമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നോടു പറഞ്ഞതായി വെങ്കയ്യ നായിഡു പറഞ്ഞു. സാധാരണക്കാര്‍ക്ക് സബ്‌സിഡി ലഭിക്കുന്നത് അവരുടെ ബാങ്ക് അക്കൗണ്ട് വഴിയോ ആധാര്‍ കാര്‍ഡ് വഴിയോ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
LPG subsidy to be withdrawn for consumers with over Rs.10 lakh income
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X