പാവപ്പെട്ടവര്‍ക്ക് പാചക വാതക സബ്സിഡി തുടരുമെന്ന് കേന്ദ്രമന്ത്രി: നീക്കിയത് അനര്‍ഹരുടെ സബ്സിഡിയെന്ന്!
പാര്‍ലമെന്‍റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ദില്ലി: രാജ്യത്തെ പാചകവാതക സബ്സിഡി പൂര്‍ണ്ണമായി നിര്‍ത്തലാക്കിയിട്ടില്ലെന്നും പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡി തുടരുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നിര്‍ത്തലാക്കിയിട്ടുള്ളത് അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണെന്നും ഇത് സംബന്ധിച്ചുള്ള തീരുമാനമുണ്ടായിട്ടുള്ളതെന്നും പാര്‍ലമെന്‍റിലാണ് വ്യക്തമാക്കിയിട്ടുള്ളത്. പെട്രോളിയം മന്ത്രി ഇക്കാര്യം വ്യക്തമാക്കിയതോടെ സഭയില്‍ പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസും നല്‍കിയിരുന്നു. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അയവ് വരുത്തിയിട്ടുള്ളത്.
2018 മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാകുമെന്നും അതുവരെ ഓരോ മാസവും സിലിണ്ടറിന് നാല് രൂപ വര്‍ധിക്കുമെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ലോക്‌സഭയെ അറിയിച്ചത്. ഇതുസംബന്ധിച്ച് എണ്ണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് ഓരോ മാസവും രണ്ട് രൂപ വച്ച് വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ ഇരട്ടി വില വര്‍ധിപ്പിക്കാനാണ് നല്‍കിയ നിര്‍ദേശം.













Click it and Unblock the Notifications