കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തമ്മിലടിച്ച് എഎപിയും കോണ്‍ഗ്രസും, സഖ്യത്തില്‍ വിള്ളല്‍, കോണ്‍ഗ്രസ് ബിജെപിയുടെ ഏജന്റ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടി സഖ്യം നടക്കില്ലെന്ന് സൂചനയുമായി അരവിന്ദ് കെജ്രിവാള്‍. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ വാക്‌പോര് നടന്ന് കൊണ്ടിരിക്കുകയാണ്. ഇതില്‍ രാഹുല്‍ ഗാന്ധിയും കെജ്രിവാളും നേര്‍ക്കുനേര്‍ വന്നിരിക്കുകയാണ്. അരവിന്ദ് കെജ്രിവാളാണ് സഖ്യം തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരിക്കുകയാണ്. ഇതോടെ ബിജെപിയുടെ ഏജന്റാണ് രാഹുലെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു.

അതേസമയം സീറ്റുകള്‍ കൂടുതല്‍ എഎപിക്ക് വാഗ്ദാനം ചെയ്തിരുന്നു എന്ന് വരെ കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് മറ്റ് സംസ്ഥാനങ്ങളില്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് എഎപി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതോടെ സഖ്യം ഇനി ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

രാഹുലിന്റെ ട്വീറ്റ്

രാഹുലിന്റെ ട്വീറ്റ്

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടായിരുന്നെങ്കില്‍ ദില്ലിയില്‍ ബിജെപിയെ തകര്‍ക്കാമായിരുന്നു. കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടികക്ക് നാല് സീറ്റുകള്‍ നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ കെജ്രിവാള്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിന്ന് വീണ്ടും യൂടേണ്‍ അടിച്ചിരിക്കുകയാണ്. പക്ഷേ ഇപ്പോഴും കോണ്‍ഗ്രസിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പക്ഷേ സമയം പോയ് കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

പഞ്ചാബില്‍ എഎപിക്ക് നാല് എംപിമാരും 20 എംഎല്‍എമാരും ഉണ്ട്. എന്നാല്‍ ഒരു സീറ്റ് പോലും നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഹരിയാനയില്‍ കോണ്‍ഗ്രസിന് ഒരു എംപിയാണ് ഉള്ളത്. അവിടെയും എഎപിയുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ദില്ലിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുമില്ല. എന്നിട്ടും മൂന്ന് സീറ്റുകള്‍ ഞങ്ങള്‍ തരണമെന്നാണ് പറയുന്നത്. ഇതെന്തൊരു സീറ്റ് വിഭജനമാണ്. ബിജെപിയെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിരോധിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലേയെന്ന് സഞ്ജയ് സിംഗ് ചോദിക്കുന്നു.

കോണ്‍ഗ്രസിന് ആഗ്രഹമില്ല

കോണ്‍ഗ്രസിന് ആഗ്രഹമില്ല

ബിജെപിയെ പ്രതിരോധിക്കണമെന്ന് കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. ആളുകളുടെ മുന്നില്‍ കാണിക്കാന്‍ വേണ്ടി മാത്രമാണ് സഖ്യം വേണമെന്ന് രാഹുല്‍ പറഞ്ഞു. ഏത് യു ടേണിനെ കുറിച്ചാണ് രാഹുല്‍ സംസാരിക്കുന്നത്. മോദി-ഷാ കൂട്ടുകെട്ടില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് ശ്രമം. എന്നാല്‍ നിങ്ങള്‍ക്കത് മനസ്സിലാവുന്നില്ല. നിങ്ങള്‍ മോദി വിരുദ്ധ വോട്ടുകള്‍ യുപിയില്‍ അടക്കം ഭിന്നിപ്പിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

പിസി ചാക്കോ പറയുന്നത്....

പിസി ചാക്കോ പറയുന്നത്....

ആദ്യം ദില്ലിയില്‍ സഖ്യമാവട്ടെ. കോണ്‍ഗ്രസ് സഖ്യത്തിന് ഒരുക്കമാണ്. അത് ആവശ്യമാണ്. അതേസമയം ഒരു സംസ്ഥാനത്തെ സാഹചര്യമല്ല മറ്റൊരു സംസ്ഥാനത്ത് ഉള്ളത്. അതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ ഈ സഖ്യം സാധ്യമാകാന്‍ പ്രയാസമാണെന്നും പിസി ചാക്കോ പറഞ്ഞു. അതേസമയം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് നഷ്ടമായിട്ടില്ലെന്നും വോട്ടുശതമാനം കൂടുതലാണെന്നും അജയ് മാക്കന്‍ പറഞ്ഞു. മൂന്ന് സീറ്റിന് ദില്ലിയില്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

18 സീറ്റുകള്‍

18 സീറ്റുകള്‍

18 സീറ്റുകളില്‍ സഖ്യമാവാന്‍ ഇപ്പോഴും ആംആദ്മി പാര്‍ട്ടി തയ്യാറാണെന്ന് ഗോപാല്‍ റായ് പറഞ്ഞു. നേരത്തെ 33 സീറ്റില്‍ സഖ്യം വേണമെന്നായിരുന്നു മനീഷ് സിസോദിയ പറഞ്ഞത്. ഇതില്‍ 23 സീറ്റുകള്‍ എന്‍ഡിഎയുടെ കൈവശമുള്ളവയായിരുന്നു. അതേസമയം പഞ്ചാബില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെ ഒപ്പം കൂട്ടുന്നത് വന്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യം വന്നാല്‍ ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടാവുമെന്ന് സര്‍വേകള്‍ പ്രവചിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മൂന്നാം മുന്നണിക്ക് യെച്ചൂരി, 4 മുഖ്യമന്ത്രിമാരുടെ പിന്തുണ, ആര്‍എസ്പി മുതല്‍ ടിആര്‍എസ് വരെമൂന്നാം മുന്നണിക്ക് യെച്ചൂരി, 4 മുഖ്യമന്ത്രിമാരുടെ പിന്തുണ, ആര്‍എസ്പി മുതല്‍ ടിആര്‍എസ് വരെ

English summary
ls elections 2019 war of words aap congress fight in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X