കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ തകര്‍ച്ച ഉറപ്പെന്ന് ബിജെപി സ്ഥാനാര്‍ത്ഥി, നിര്‍ണായക മണ്ഡലങ്ങള്‍ കൈവിടും

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആശങ്കയില്‍. പ്രധാനമായും ഭരണവിരുദ്ധ തരംഗം ശക്തമായതും മഹാസഖ്യത്തിന്റെ ഭീഷണിയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. ഇക്കാര്യം ചിലര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രബല ശക്തിയായെന്നും ഇവര്‍ പറയുന്നു. അതേസമയം ത്രികോണ പോരാട്ടം നടക്കുന്ന മൊറാദാബാദിലെ സ്ഥാനാര്‍ത്ഥി ഇത്തവണ വിജയം ആവര്‍ത്തിക്കാനാവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ബിജെപിയുടെ പ്രചാരണ രീതികളും വേണ്ടത്ര മുന്‍നിരയിലേക്ക് എത്തുന്നില്ലെന്ന് നേതാക്കള്‍ പരാതിപ്പെടുന്നു. കോണ്‍ഗ്രസിന്റെ വളര്‍ച്ചയാണ് നിലവില്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. സമാജ് വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ ബിജെപിയുടെ വോട്ടുബാങ്ക് ഇല്ലാതാക്കുന്നുവെന്നാണ് പരാതി. എന്നാല്‍ ഇത് തെളിയിക്കാന്‍ ബിജെപിയുടെ കൈവശം യാതൊരു തെളിവുമില്ല.

വെല്ലുവിളി ഇങ്ങനെ

വെല്ലുവിളി ഇങ്ങനെ

ബിജെപിയുടെ വമ്പന്‍ നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി ജയസാധ്യതയുള്ളതെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. വാരണാസി, ലഖ്‌നൗ എന്നിവയാണ് ഈ മണ്ഡലങ്ങള്‍. കഴിഞ്ഞ തവണ ബിജെപിയെ ദളിതുകള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ദളിത് പാര്‍ട്ടികള്‍ ഇത്തവണ ബിജെപിക്കൊപ്പമില്ല. അതുകൊണ്ട് ആ വോട്ടുബാങ്കുകള്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോകും. ബിജെപിക്കുള്ള പ്രധാന പ്രശ്‌നം യോഗി ആദിത്യനാഥിന്റെ മോശം ജനപ്രീതിയാണ്.

രണ്ട് വെല്ലുവിളികള്‍

രണ്ട് വെല്ലുവിളികള്‍

ബിജെപിക്കുള്ള രണ്ട് വെല്ലുവിളികള്‍ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമാണ്. കോണ്‍ഗ്രസ് ബിജെപിയുടെ ബ്രാഹ്മണ വോട്ടുകള്‍ ഇല്ലാതാക്കുന്നു എന്നാണ് സ്ഥാനാര്‍ത്ഥികള്‍ തന്നെ പറയുന്നത്. കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചത് ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ത്തിരിക്കുകയാണ്. മായാവതിയേക്കാള്‍ ഈ കൂട്ടുകെട്ടാണ് ഭയപ്പെടേണ്ടതെന്ന് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. എസ്പി നേതാക്കളെ ബിഎസ്പിയുടെ പേരില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി സഖ്യം വിചാരിച്ചതിനേക്കാള്‍ മൂര്‍ച്ചയേറിയതാണെന്ന് ബിജെപി പറയുന്നു. യോഗി ആദിത്യനാഥ് പ്രിയങ്ക യാതൊരു മാറ്റവും കോണ്‍ഗ്രസില്‍ കൊണ്ടുവരില്ലെന്ന് പറഞ്ഞത് വെറുതെയാണെന്ന് നേതാക്കള്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എസ്പി ബിഎസ്പി സഖ്യത്തെ മാത്രം ലക്ഷ്യമിട്ടായിരുന്നു ബിജെപി എത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി കോണ്‍ഗ്രസ് പ്രിയങ്കയെ ഇറക്കിയതോടെ പോരാട്ടം മാറിയെന്ന് നേതാക്കള്‍ പരാതിപ്പെടുന്നു.

മൊറാദാബാദില്‍ വെല്ലുവിളി

മൊറാദാബാദില്‍ വെല്ലുവിളി

ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് മൊറാദാബാദ്. എന്നാല്‍ ഇവിടെ വിജയിക്കാന്‍ സാധ്യതയില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കന്‍വര്‍ സര്‍വേഷ് കുമാര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന് ഇമ്രാന്‍ പ്രതാപ്ഗഡിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. ഇയാള്‍ കവിയാണ്. ഇവിടെ 19.41 ലക്ഷം വോട്ടര്‍മാരുണ്ട്. ഇതില്‍ 47 ശതമാനം മുസ്ലീങ്ങളാണ്. ഇത് ബിജെപിക്ക് ലഭിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് കന്‍വര്‍ സര്‍വേഷ് കുമാര്‍ പറയുന്നു.

വോട്ടുമറിയും

വോട്ടുമറിയും

മൊറാദാബാദില്‍ കോണ്‍ഗ്രസ് ബിജെപി എന്ന തരത്തിലേക്ക് പോരാട്ടം മാറിയത് തിരിച്ചടിയാണെന്ന് നേതാക്കള്‍ സമ്മതിക്കുന്ന.ു ഇവിടെ ജാദവ വോട്ടുകളുമുണ്ട്. 9 ശതമാനം വരുന്ന ഈ വോട്ടുകള്‍ ബിഎസ്പിക്കൊപ്പമാണ്. എസ്‌സി വിഭാഗം മണ്ഡലത്തില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ബിഎസ്പി വോട്ടുകള്‍ കോണ്‍ഗ്രസ് മറിക്കാനാണ് സാധ്യത. കഴിഞ്ഞ തവണത്തെ പോലെ വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകരുതെന്ന് ഇരുപാര്‍ട്ടികളും നിര്‍ദേശിച്ചിട്ടുണ്ട്.

ഇനിയും വെല്ലുവിളികള്‍

ഇനിയും വെല്ലുവിളികള്‍

റോബര്‍ട്ട്ഗഞ്ചില്‍ നിന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ്ആര്‍ ധരപുരിയും ഇത്തവരമ രംഗത്തുണ്ട്. ദളിത് നേതാവാണ് അദ്ദേഹം. മറ്റൊരു ഐഎഎസ് ഓഫീസറായ വിജയ് ശങ്കര്‍ പ്രസാദ് അയോധ്യയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. എല്‍ജിപി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ഇവരൊക്കെ ബിജെപിയുടെ വോട്ടുബാങ്ക് ഭിന്നിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇവരെ സ്ഥാനാര്‍ത്ഥിത്ഥ്വത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അത് ഇതുവരെ നടന്നിട്ടില്ല.

പ്രശ്‌നങ്ങള്‍ നിരവധി

പ്രശ്‌നങ്ങള്‍ നിരവധി

73 സീറ്റുകള്‍ എന്‍ഡിഎ 2014ല്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ജാതി വോട്ടുകള്‍ കോണ്‍ഗ്രസ് കൊണ്ട് പോകും. ബിജെപി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും റാലികള്‍ നടത്തിയിട്ടും വലിയ മാറ്റം യുപിയില്‍ ഉണ്ടായിട്ടില്ല. അതേസമയം രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 20 സീറ്റുകള്‍ വരെ നേടാനാവുമെന്ന് ബിജെപി നേതാക്കള്‍ അംഗീകരിക്കുന്നു. പക്ഷേ പത്ത് സീറ്റില്‍ താഴെ ബിജെപി ഒതുങ്ങിയാലും അദ്ഭുതപ്പെടാനില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!രാഹുല്‍ ഗാന്ധിയുടെ പത്തനാപുരം പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരാണ്? പരിഭാഷകയ്ക്ക് കൈയ്യടി!!

English summary
ls polls 2019 bjp have a feeling it would not retain uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X