ഒന്നാം ഘട്ടം: ത്രിപുരയില്‍ 84 ശതമാനം, ആസാമില്‍ 72!
ഗുവാഹത്തി: പതിനഞ്ചാം ലോക്സഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന് സമാധാനപരമായ തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ആസാമിലും ത്രിപുരയിലും താരതമ്യേന ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. ആസാമിലെ അഞ്ചും ത്രിപുരയിലെ ഒന്നും മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയത്. ആസാമില്‍ 72 ഉം ത്രിപുരയില്‍ 84 ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തികച്ചും സമാധാനപരമായിട്ടായിരുന്നു രണ്ടിടങ്ങളിലും വോട്ടെടുപ്പ്. ആസാമില്‍ അഞ്ച് മണ്ഡലങ്ങളിലായി 51 സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടി. ഇവരില്‍ രണ്ട് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടും. തേസ്പൂര് 73, ജോര്‍ഹത് 75, ലഖിംപൂര്‍ 67, ദിബ്രുഘട് 70, കോലിബോര് 72 എന്നിങ്ങനെയാണ് ആസാമില്‍ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.

14 സീറ്റുകളുളള ആസാമില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം 69.5 ആയിരുന്നു. കോണ്‍ഗ്രസ് ഏഴ്, ബി ജെ പി നാല്, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് ആസാമിലെ നിലവിലെ സീറ്റ് നില. 34.9 ശതമാനം വോട്ടുകള്‍ 2009 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇവിടെ നേടിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് ആസാം.
രണ്ട് സീറ്റുകള്‍ മാത്രമുള്ള ത്രിപുര കാലാകാലങ്ങളായി ചുവപ്പുകോട്ടയാണ്. 2009 ലോക്സഭ തിരഞ്ഞെടുപ്പില്‍ 61.7 ശതമാനം വോട്ടുകള്‍ നേടി ആകെയുള്ള രണ്ട് സീറ്റുകളും സി പി ഐ എം സ്വന്തമാക്കിയിരുന്നു. വോട്ട് ശതമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 30.8 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാല്‍ മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന ത്രിപുരയില്‍ ഇത്തവണയും മറിച്ചൊരു ഫലം ആരും പ്രതീക്ഷിക്കുന്നില്ല. 2009 ല്‍ 84 ശതമാനമായിരുന്നു ആകെ പോളിംഗ്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications