കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാം ഘട്ടം: ത്രിപുരയില്‍ 84 ശതമാനം, ആസാമില്‍ 72!

Google Oneindia Malayalam News

ഗുവാഹത്തി: പതിനഞ്ചാം ലോക്‌സഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിന് സമാധാനപരമായ തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ആസാമിലും ത്രിപുരയിലും താരതമ്യേന ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. ആസാമിലെ അഞ്ചും ത്രിപുരയിലെ ഒന്നും മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തിയത്. ആസാമില്‍ 72 ഉം ത്രിപുരയില്‍ 84 ഉം ശതമാനം പോളിംഗ് രേഖപ്പെടുത്തി.

തികച്ചും സമാധാനപരമായിട്ടായിരുന്നു രണ്ടിടങ്ങളിലും വോട്ടെടുപ്പ്. ആസാമില്‍ അഞ്ച് മണ്ഡലങ്ങളിലായി 51 സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടി. ഇവരില്‍ രണ്ട് കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടും. തേസ്പൂര്‍ 73, ജോര്‍ഹത് 75, ലഖിംപൂര്‍ 67, ദിബ്രുഘട് 70, കോലിബോര്‍ 72 എന്നിങ്ങനെയാണ് ആസാമില്‍ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.

election2014

14 സീറ്റുകളുളള ആസാമില്‍ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം 69.5 ആയിരുന്നു. കോണ്‍ഗ്രസ് ഏഴ്, ബി ജെ പി നാല്, മറ്റുള്ളവര്‍ മൂന്ന് എന്നിങ്ങനെയാണ് ആസാമിലെ നിലവിലെ സീറ്റ് നില. 34.9 ശതമാനം വോട്ടുകള്‍ 2009 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇവിടെ നേടിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ഒന്ന് കൂടിയാണ് ആസാം.

രണ്ട് സീറ്റുകള്‍ മാത്രമുള്ള ത്രിപുര കാലാകാലങ്ങളായി ചുവപ്പുകോട്ടയാണ്. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 61.7 ശതമാനം വോട്ടുകള്‍ നേടി ആകെയുള്ള രണ്ട് സീറ്റുകളും സി പി ഐ എം സ്വന്തമാക്കിയിരുന്നു. വോട്ട് ശതമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 30.8 ശതമാനം വോട്ട് കിട്ടിയിരുന്നു. എന്നാല്‍ മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന ത്രിപുരയില്‍ ഇത്തവണയും മറിച്ചൊരു ഫലം ആരും പ്രതീക്ഷിക്കുന്നില്ല. 2009 ല്‍ 84 ശതമാനമായിരുന്നു ആകെ പോളിംഗ്.

English summary
The first of the nine phases of the Lok Sabha election 2014 kicked off on Monday. Six seats in Assam and Tripura went to the polls on the first day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X