കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം പോളിംഗ് ബൂത്തിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന് രണ്ട് നാൾ കൂടി, പരസ്യപ്രചാരണം ഇന്നവസാനിക്കും

Google Oneindia Malayalam News

Newest First Oldest First
7:44 PM, 9 Apr

കര്‍ണാടകത്തില്‍ ജെഡിഎസ്സിനെയും ദേവഗൗഡയെയും പേടിച്ചാണ് രാഹുല്‍ ഗാന്ധി മത്സരിക്കാതിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
7:42 PM, 9 Apr

മുന്‍ ബിജെപി എംഎല്‍എ ആര്‍ഡി പ്രജാപതി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി വീരേന്ദ്ര കാത്തികിനെതിരെ മധ്യപ്രദേശിലെ തികംഗഡില്‍ മത്സരിക്കും.
2:55 PM, 9 Apr

നോട്ട് നിരോധനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ്. നോട്ട് നിരോധനത്തിന് മുമ്പ് ഒരു ലക്ഷം കോടി രൂപയുടെ മൂന്ന് സീരീസ് നോട്ടുകൾ വിദേശത്ത് നിന്ന് അച്ചടിച്ച് വ്യോമസേനയുടെ വിമാനങ്ങളിൽ എത്തിച്ച് അസാധു നോട്ടുകൾ മാറ്റി നൽകിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
2:54 PM, 9 Apr

കോൺ​ഗ്രസും ബിജെപിയും പുറത്തിറക്കിയ പ്രകടനപത്രികകളിലെ വാ​ഗ്ദാനങ്ങളിൽ വിശ്വസിക്കരുതെന്ന് ബിഎസ്പി നോതാവ് മായാവതി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി
1:08 PM, 9 Apr

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആശങ്ക അറിയിച്ച് മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത കുറയുന്നതായി ചൂണ്ടിക്കാട്ടിച്ച രാജ്യത്തെ മുൻ ഉന്നത ഉദ്യോഗസ്ഥരായ 66 പേരാണ് രാഷ്ട്രപതിക്ക് കത്ത് നൽകിയത്.
1:04 PM, 9 Apr

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ ഇടപെടാനാകില്ലെന്ന് കോടതി ആവര്‍ത്തിച്ചു
1:03 PM, 9 Apr

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിശദീകരണം തേടാനായി ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു
10:55 AM, 9 Apr

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സെല്‍ഫി എടുക്കാന്‍ വന്ന പ്രവര്‍ത്തകനെ ഓടിച്ചിട്ട് തല്ലിയ നടനും എംഎല്‍എയുമായ ബാലകൃഷ്ണ. ആന്ധപ്രദേശിലെ വിജയനഗരം ജില്ലയിലെ പ്രചരണ വേളയിലാണ് സംഭവം
10:51 AM, 9 Apr

കർഷകരും യുവാക്കളും കടുത്ത രോഷത്തില്‍; ഉത്തർപ്രദേശിലെ ജനങ്ങൾ മോദിയെ പുറത്താക്കുമെന്ന് ആർഎൽഡി അധ്യക്ഷൻ അജിത് സിംഗ്
10:07 AM, 9 Apr

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാാരോപിച്ച് ബിജെപി എംപി സാക്ഷി മഹാജനെതിരെ പരാതി.
10:06 AM, 9 Apr

എം കെ രാഘവനെതിരെ എൽഡിഎഫ് വീണ്ടും പരാതി നൽകി . നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം. രാഘവൻ പ്രസിഡന്റ് ആയിരുന്ന സൊസൈറ്റിയിലെ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് ആരോപണം.
10:05 AM, 9 Apr

ബിജെപി പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഹങ്കാരിയും ഒറ്റയാനുമായ ഒരാളുടെ ശബ്ദമാണ് ബിജെപി പ്രകടന പത്രികയുടേത്. അടച്ചിട്ട മുറിയിലാണ് സങ്കൽപ് പത്ര തയാറാക്കിയത്. കോൺഗ്രസ് പ്രകടന പത്രിക ജനങ്ങളുടെ ശബ്ദമാണെന്നും രാഹുൽ ഗാന്ധി.
7:59 AM, 9 Apr

കേരളത്തിൽ 227 സ്ഥാനാർത്ഥികളാണ് മത്സരംഗത്തുള്ളത്. 16 പേർ പത്രിക പിൻവലിച്ചു. വയനാട്ടിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത്. 20 പേർ. ആലത്തൂരാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. 6 പേർ.
7:59 AM, 9 Apr

കേന്ദ്രത്തിൽ അടുത്ത സർക്കാർ ആരെന്ന് നിർണയിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആയിരിക്കുമെന്ന് മമതാ ബാനർജി. തൃണമൂൽ പിന്തുണയില്ലാതെ സർക്കാർ ഉണ്ടാക്കാൻ സാധിക്കില്ല, ബിജെപിക്കുള്ളത് അഹങ്കാരിയായ ഒരു നേതാവാണെന്നും, എന്നാൽ പ്രതിപക്ഷത്തിന് വിശ്വസ്തരമായ നിരവധി നേതാക്കളുണ്ടെന്നും മമത പറഞ്ഞു.
7:59 AM, 9 Apr

പശ്ചിമ ബംഗാളിൽ കൂച്ച് ബെഹാർ പ്രദേശങ്ങളിൽ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമരത്തിലേക്ക്. ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കാനിയ സിആർപിഎഫിനെ വിന്യസിക്കണമെന്നാണ് ആവശ്യം.
7:59 AM, 9 Apr

ശബരിമല അക്രമ സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട്ടെ ബി ജെ പി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബു നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
7:59 AM, 9 Apr

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം മോദി സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം. ആദ്യ ഘട്ട പോളിംഗിന് ഇനി നാലു രണ്ട് ദിനങ്ങൾ മാത്രം. ഒന്നാം ഘടത്തിലേക്കുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 91 ലോക്സഭാ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത്. ഈ മാസം 18നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. ഫലം മെെയ് 23ന് അറിയാം.

live
English summary
Lok sabha election 2019 live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X