കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ പോളിംഗ് കൂടുതല്‍, വാരണാസിയില്‍ ശരാശരി

Google Oneindia Malayalam News

വാരണാസി: അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ താരതമ്യേന മികച്ച പോളിംഗ്. പശ്ചിമബംഗാളിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. ബിഹാറിലും ഉത്തര്‍ പ്രദേശിലും കനത്ത ചൂട് വോട്ടെടുപ്പിനെ ബാധിച്ചു. മൂന്ന് മണി വരെയുള്ള കണക്കുകള്‍ പ്രകാരം ബിഹാറില്‍ 47.14 ശതാനവും ഉത്തര്‍ പ്രദേശില്‍ 44.5 ശതമാനവുമാണ് പോളിംഗ്. അതേസമയം ബംഗാളിലെ പോളിംഗ് 67.34 ആണ്.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും കൊമ്പ് കോര്‍ക്കുന്ന വാരണാസിയില്‍ മൂന്ന് മണി വരെ 45.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വാരണാസിയില്‍ വോട്ട് ചെയ്ത ശേഷം പാര്‍ട്ടി ചിഹ്നം ഉയര്‍ത്തിക്കാണിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിക്കെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

kejriwal-modi

സമാജ് വാദി പാര്‍ട്ടി ചീഫ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന അസംഗഡില്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ 46 ശതമാനം പേര്‍ വോട്ടുചെയ്യാനെത്തി. ദോമാരി ഗഞ്ചില്‍ 45.34 ആണ് പോളിംഗ്. ബംഗാളിലെ മധുരാപൂരില്‍ 68.10, ഡയമണ്ട് ഹാര്‍ബറില്‍ 65.94, ജാദവ് പൂരില്‍ 68.28, കൊല്‍ക്കത്ത സൗത്തില്‍ 56.67, നോര്‍ത്തില്‍ 57.64, ഗടലില്‍ 71.30, കാന്തിയില്‍ 71.15 എന്നിങ്ങനെയാണ് പോളിംഗ് നില. ബി ജെ പിക്ക് വിജയപ്രതീക്ഷയുള്ള ഡംഡമില്‍ 67.11 ശതമാനം പേര്‍ വോട്ട് ചെയ്യാനെത്തി.

തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ബി ജെ പി നേതാവും രാജ്യസഭ പ്രതിപക്ഷ ഉപ നേതാവുമായ രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ 300 സീറ്റുകള്‍ കടക്കും. വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

English summary
LS polls: Voting high in WB, hot weather an issue in Bihar and Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X