കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യയില്‍ ബിജെപിക്കൊപ്പമോ? സുമലത തിരുമാനിച്ചു! പത്രസമ്മേളനം വിളിച്ച് പ്രഖ്യാപനം!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മാണ്ഡ്യയില്‍ സുമലത ബിജെപിക്കൊപ്പമോ? | Oneindia Malayalam

ബെംഗളൂരു: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്‍റെ ഭാര്യയും നടിയുമായ സുമലത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും. പത്രസമ്മേളനത്തിലാണ് നടി തന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. കന്നഡ നടന്‍മാരായ യഷ്, ദര്‍ശന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് സുമലത പത്രസമ്മേളനം നടത്തി.

conbjpsuma-155289913

' മാണ്ഡ്യയിലെ ഞാന്‍ നേരില്‍ കണ്ടവരെല്ലാം അവര്‍ക്ക് അംബരീഷിലുള്ള വിശ്വാസത്തെകുറിച്ച് തന്നോട് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് എന്നിലുമുണ്ട്.അംബരീഷിന്‍റെ ഓര്‍മ്മകളും പാരമ്പര്യവും നിലനിര്‍ത്താനാണ് തന്‍റെ പോരാട്ടം. തന്‍റെ തിരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കണം' സുമലത പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് തവണ മാണ്ഡ്യയിൽ നിന്നും ലോക്സഭയിലെത്തിയ നേതാവാണ് സുമലതയുടെ ഭർത്താവ് അംബരീഷ്. അംബരീഷിന്റെ മണ്ഡലത്തിൽ സുമതയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടേയും അംബരീഷിന്‍റെ അനുയായികളുടേയും ആവശ്യം. എന്നാല്‍ മണ്ഡ്യ ജെഡിഎസിന് കോണ്‍ഗ്രസ് വിട്ട് നല്‍കി. സുമലതയ്ക്ക് മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ വഴങ്ങിയില്ല.ഇതോടെയാണ് അവര്‍ സ്വതന്ത്രയായി മത്സരിക്കാന്‍ തിരുമാനിച്ചത്.

അതിനിടെ സുമലതയെ ബിജെപിയില്‍ എത്തിക്കാന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചില ശ്രമങ്ങളും നടന്നിരുന്നു.സീറ്റ് നിഷേധിക്കപ്പെട്ടതോടെ അവര്‍ ബിജെപി നേതാവ് എസ്എം കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അവര്‍ ബിജെപിയുമായി അടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
അതേസമയം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാതെ സുമലതയ്ക്ക് പിന്തുണ നല്‍കാനാണ് ബിജെപിയുടെ തിരുമാനം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

English summary
ls poll sumalatha ambareesh to contest independent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X