കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്വി പ്രഗ്യയുടെ ദേശഭക്ത് പരാമർശം ലോക്സഭാ രേഖകളിൽ നിന്ന് നീക്കി: പ്രതിഷേധമറിയിച്ച് പ്രതിപക്ഷം..

Google Oneindia Malayalam News

ദില്ലി: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ബിജെപി ലോക്സഭാംഗത്തിന്റെ പരാമർശം ലോക്സഭാ രേഖകളിൽ നിന്ന് നീക്കി. ലോക്സഭയിൽ ഒരു ചർച്ചക്കിടെയാണ് സാധ്വി പ്രഗ്യയാണ് ഗോഡ്സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ഈ പരാമർശമാണ് ലോക്സഭാ സ്പീക്കർ ഓം ബിർള ലോക്സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുള്ളത്.

 അജിത് പവാറിന് ക്യാബിനറ്റ് പദവി? തീരുമാനിക്കേണ്ടത് ശരദ് പവാറും ഉദ്ധവ് താക്കറെയുമെന്ന്!! അജിത് പവാറിന് ക്യാബിനറ്റ് പദവി? തീരുമാനിക്കേണ്ടത് ശരദ് പവാറും ഉദ്ധവ് താക്കറെയുമെന്ന്!!

എസ്പിജി ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചക്കിടെ ഡിഎംകെ ലോക്സഭാംഗമായ ഡി രാജയാണ് എന്തിനാണ് ഗോഡ്സെ ഗാന്ധിജിയെ വധിച്ചതെന്ന ചോദ്യമുന്നയിച്ചത്. ഇത് തടസ്സപ്പെടുത്തിയ പ്രഗ്യ നിങ്ങൾക്ക് ഒരു ദേശഭക്തന്റെ ഉദാഹരണമായി നൽകാനില്ലെയെന്ന ചോദ്യം അവർ ഉന്നയിച്ചത്. പ്രഗ്യയുടെ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഠാക്കൂറിന്റെ നേതൃത്വത്തിലായിരുന്നു സഭയിലെ പ്രതിഷേധം. തുടർന്ന് ബിജെപി നേതാക്കൾ ഇടപെട്ട് പ്രഗ്യയോട് ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 32 വർഷമായി ഗാന്ധിജിയോട് പകയുണ്ടായിരുന്നുവെന്ന് ഗോഡ്സെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഡി രാജ ചൂണ്ടിക്കാണിച്ചു.

sadhwipragya-15

സുരക്ഷ നൽകേണ്ടത് ഭീഷണിക്ക് അനുസൃതമായാണ് മറിച്ച് രാഷ്ട്രീയ കാരണങ്ങളുടെ അടിസ്ഥാനത്തിലല്ല. പ്രധാമന്ത്രിക്ക് പുറമെയുള്ളവരുടെ എസ്പിജി സുരക്ഷ പിൻവലിക്കുന്നതിനുള്ള ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി ഒന്നുകൂടി പരിശോധിക്കണമെന്നാണ് ഡി രാജ സഭയിൽ ആവശ്യപ്പെട്ടത്. സഭയിലെ നീക്കങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.

English summary
LS Speaker removes Sadhvi Pragya's deshbhakt remark about Nathuram Godse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X