കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്തിനെ പിന്തുണച്ച മോഹന്‍ലാല്‍ വിവാദത്തില്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: രണ്ട് മൂന്ന് ചിത്രങ്ങളില്‍ കേണലായി അഭിനയിച്ചതിന് മോഹന്‍ലാലിന് ലഫ് കേണല്‍ പദവി നല്‍കിയതില്‍ പലര്‍ക്കും അമര്‍ഷമുണ്ട്. അതിനിടയില്‍ ലാല്‍ ആ പദവിയിലിരിക്കെ ചെയ്യുന്ന ചില തെറ്റായ നടപടികള്‍ നേരത്തെയും വിവാദത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോള്‍ വിഷയം മുംബൈയ് സ്‌ഫോടനക്കേസിലെ പ്രതിയും നടനുമായ സഞ്ജയ് ദത്തിനെ പിന്തുണച്ച് സംസാരിച്ചതാണ്.

സഞ്ജയ് ദത്തിനെ പിന്തുണച്ച് 2013 ല്‍ ലാല്‍ തന്റെ ഒദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റിയ കുറിപ്പാണ് ഇപ്പോള്‍ പ്രശ്‌നം. രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ ലഫ് കേണല്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍, തീവ്രവാദികളുമായി ബന്ധമുള്ള ഒരു ക്രിമിനലിനെ പിന്തണച്ച് സംസാരിക്കുന്നതിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസാണ് മോഹന്‍ലാലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

mohanlal

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയിലും ലഫ് കേണല്‍ എന്ന നിലയിലും മോഹന്‍ലാലിന് രാജ്യത്തോട് ചില കടമകളുണ്ട്. പക്ഷെ അദ്ദേഹം, 1993 ലെ മുംബൈ സ്‌ഫോടന കേസലെ പ്രതികളുടെ ആയുധങ്ങള്‍ ഒളിപ്പിച്ചുവച്ച കേസിലെ പ്രതിയെ പിന്തുണച്ച് സംസാരിക്കുന്നത് തെറ്റാണ്. കോടതി വിധിയില്‍ മോഹന്‍ലാലിന് എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ ഡിവിഷന്‍ ബെഞ്ച് മുഖാന്തരം ഇതിനെ സമീപിക്കാമായിരുന്നു. അതിന് പകരം സോഷ്യല്‍ മീഡിയ അതിനൊരു മാധ്യമമാക്കിയത് തെറ്റായി പോയൈന്ന എബി ചൂണ്ടികാണിക്കുന്നു.

സഞ്ജയ് ദത്ത് ഒരു നവീകരണവാദിയാണെന്നും നല്ല ദേശ സ്‌നേഹിയും കുടുംബ സ്‌നേഹിയുമാണെന്നൊക്കെയായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്. മുപ്പത് ലക്ഷത്തിനധികം ആളുകള്‍ ലാലിനെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നുണ്ട്. വളര്‍ന്നുവരുന്ന തലമുറയോട് തീവ്രവാദി ബന്ധമുള്ള ഒരാളെ കുറിച്ച് പറഞ്ഞത് തെറ്റ് തന്നെയാണെന്ന് എബി ജെ ജോസ് പറയുന്നു.

അതേ സമയം വിഷയത്തില്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുടുംബത്തോടൊപ്പം അന്റാര്‍ട്ടിക്കില്‍ അവധിയാഘോഷിക്കുകയാണ് ലാല്‍. ഇത് ലാലിന്റെ വിമര്‍ശകര്‍ ആരോ ചെയ്തതാണെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെ ഒദ്യോഗിക യൂണിഫോമില്‍ ലാല്‍ ഒരു ജ്വല്ലറിയില്‍ പോയതും വിവാദമായിരുന്നു.

English summary
Superstar Mohanlal is in the news for all the wrong reasons. Following a complaint against the actor's post on his social networking page seeking leniency for B-Town actor Sanjay Dutt, we hear that the Ministry of Defence has ordered the Indian Army to conduct an official inquiry against the actor who is holding the honorary rank of Lieutenant Colonel in the Territorial Army of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X